മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി
Oct 31, 2018, 22:47 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 31.10.2018) മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റിയത്. കമ്പല്ലൂര്‍ കോളനിയില്‍ താമസിക്കുന്ന സതീശന്‍ എന്ന ആക്രി സതീശന്‍ (54) ആണ് കൊല്ലപ്പെട്ടത്. 2016 ഏപ്രില്‍ 19 ന് രാത്രി 9.45 മണിയോടെ കമ്പല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ചാണ് സംഭവം.
സതീശന്റെ സുഹൃത്ത് കമ്പല്ലൂര്‍ കോളനിയിലെ സോമന്‍ ആണ് കേസിലെ പ്രതി. കൊലക്കുറ്റത്തിന് കേസെടുത്ത ചിറ്റാരിക്കല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം ഹാജരാക്കുകയായിരുന്നു. പോലീസ് സര്‍ജന്‍ ഉള്‍പ്പെടെ 34 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകളും, 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ജയരാജന്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chittarikkal, Kasaragod, News, Murder-case, Court, Murder case; Punishment for Accused will be announced on Nov 3
Keywords: Chittarikkal, Kasaragod, News, Murder-case, Court, Murder case; Punishment for Accused will be announced on Nov 3