ഷമീമയുടെ മരണം: ഗള്‍ഫുകാരനായ ഭര്‍ത്താവിനെ ചോദ്യം ചെയ്തു
Jun 26, 2012, 15:39 IST
ഉപ്പള: ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഉപ്പള ബായാര്‍ ചേരാലിലെ ഷമീമയുടെ(30) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഷ്‌റഫിനെ(40) പോലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന ഷമീമയെ ജൂണ്‍ 19ന് രാവിലെയാണ് വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്ഗദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷമീമയുടെ മുങ്ങി മരണമാണെന്ന് തെളിഞ്ഞത്. എന്നാല്‍ ഷമീമ പീഡനത്തെ തുടര്‍ന്നാണ് കിണറ്റില്‍ ചാടിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് അഷ്‌റഫിനെ ചോദ്യം ചെയ്യുന്നത്.
Keywords: Murder-case, Kasaragod, Uppala, Husband






