മാഹിയിലെ കൊല: കാസര്‍കോട് സ്വദേശി പിടിയില്‍
Feb 7, 2015, 10:12 IST
മാഹി: (www.kasargodvartha.com 07/02/2015) മാഹിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി പോലീസ് പിടിയിലായി. സിവില്‍ സ്റ്റേഷന് മുന്നിലെ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലാണ് തമിഴ്‌നാട് സ്വദേശിയായ വേലായുധം (48) ഫെബ്രുവരി ഒന്നിന് രാത്രി കൊലചെയപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ടാണ് പെരിയ ആയമ്പാറ തോട്ടത്തില്‍ കുമാരനെ (55) പോലീസ് കസ്‌റ്റേഡിയിലെടുത്തത്.
കോഴിക്കോട് നിന്നാണ് കുമാരനെ മാഹി സി.ഐ. എ. കണ്ണന്‍ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ കുമാരനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലയ്ക്കുശേഷം വേലായുധവുമായി ബന്ധമുള്ള ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഗുജിലി സാധനങ്ങള്‍ എടുത്ത് വില്‍പന നടത്തി കഴിയുകയായിരുന്നു കൊല്ലപ്പെട്ട വേലായുധവും പിടിയിലായ കുമാരനും. വോലായുധത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമറിയാന്‍ അന്വേഷണ സംഘം തമിഴ്‌നാട് പോലീസിന്റെ സഹായം തേടി.
Also Read:
ലൈംഗീക അവയവത്തില്‍ കത്തികുത്തിയിറക്കി യുവാവ് ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, custody, Police, Murder, Mahi, Civil Station Building, Murder Case, Murder case: Man in police custody.
Advertisement: