city-gold-ad-for-blogger

മദ്യം നല്‍കാത്തതിന് തലക്കടിച്ച് കൊന്ന കേസില്‍ പ്രതിക്കുള്ള ശിക്ഷ 17ന് വിധിക്കും

ചിറ്റാരിക്കാല്‍: (www.kasargodvartha.com 08.10.2018) മദ്യം നല്‍കാത്തതിന് മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി 17ലേക്ക് മാറ്റിവെച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കമ്പല്ലൂര്‍ അമ്പലം കോളനിയില്‍ താമസിക്കുന്ന ആക്രി കച്ചവടക്കാരന്‍ സതീശനെ(55) കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധിയാണ് 17ലേക്ക് മാറ്റിവെച്ചത്. വയനാട് സുല്‍ത്താല്‍ബത്തേരി സീസി സ്വദേശിയായ കെ ഡി സോമനാണ് കേസിലെ പ്രതി.
മദ്യം നല്‍കാത്തതിന് തലക്കടിച്ച് കൊന്ന കേസില്‍ പ്രതിക്കുള്ള ശിക്ഷ 17ന് വിധിക്കും

സംഭവ ദിവസം രാത്രി കമ്പല്ലൂര്‍ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് വെച്ച് മദ്യപിക്കുകയായിരുന്ന സതീശനോട് സോമന്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പിന്നീട് മദ്യം വാങ്ങാന്‍  പണം ആവശ്യപ്പെട്ടെങ്കിലും അതും നല്‍കിയില്ല. തുടര്‍ന്നാണ് സോമന്‍ സതീശന്റെ തലയില്‍ ചെത്തുകല്ലിട്ട് കൊലപ്പെടുത്തിയത്. മുഖം പൂര്‍ണ്ണമായും വികൃതമായതിനാല്‍ സതീശന്‍ ധരിച്ച വസ്ത്രമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്.

വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷ്, പ്രിന്‍സിപ്പല്‍ എസ്ഐ ടി.വി.രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 29 വര്‍ഷം മുമ്പ് ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് സോമന്‍. ഭാര്യാ പിതാവ് പരമേശ്വരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് ഇയാള്‍ കമ്പല്ലൂരിലേക്കെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Liquor, Chittarikkal, News, Kasaragod, Court, Murder-case, Murder case; Judgment for accused on 17th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia