ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍
Apr 5, 2017, 14:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2017) ഗൃഹനാഥനെ തോര്‍ത്ത്മുണ്ട് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രാവണേശ്വരം കൊട്ടിലങ്ങാട്ടെ എരോല്‍ രഘുവീര(50)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗോപിയെയാണ് ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ചയാണ് കൂലിതൊഴിലാളിയായ ഗോപിയെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സംഭവസ്ഥലത്ത് കൊണ്ടു പോയി തെളിവെടുപ്പ് നടത്തുകയും വൈദ്യപരിശോധന വിധേയമാക്കുകയും ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
രാവണേശ്വരം സ്‌കൂളിന് സമീപത്തെ ഉദ്ഘാടനം ചെയ്യാത്ത കടയുടെ വരാന്തയിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രഘുവീരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
രഘുവീരന്‍ മരിച്ച് കിടന്ന കടയുടെ പിറകില്‍ സെപ്റ്റിക് ടാങ്ക് കുഴിക്കാന്‍ ഗോപിയും രഘുവീരനും അയ്യായിരം രൂപയ്ക്ക് കരാറെടുത്തിരുന്നു. തുക തുല്യമായി വീതിക്കണമെന്നായിരുന്നു രഘു വീരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 700 രൂപ മാത്രമാണ് രഘുവീരന് നല്‍കിയത്. ഇതേ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് രഘുവീരന്‍ കൊലചെയ്യപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: അമ്പതുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; സുഹൃത്ത് അറസ്റ്റില്‍; സെപ്റ്റിക്ടാങ്ക് കുഴിക്കാന്‍ കരാറെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്
Keywords: Kasaragod, Kanhangad, House, Man, Murder, Accuse, Remand, Towel, Murder case: Accused remanded