കൊലക്കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പിക്കാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായില്ല; പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
May 31, 2018, 09:15 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2018) കൊലക്കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പിക്കാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായില്ല. പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മടിക്കൈ മേനിക്കോട്ടെ പി.യു. മണികണ്ഠനെ (40) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാഞ്ഞങ്ങാട് പുതുക്കൈ മധുരംകൈയിലെ ബിജു എന്ന കുരുമാടി ബിജു (31), ഉപ്പിലക്കൈയിലെ അടുക്കത്ത് പറമ്പത്ത് എ.എം. അനൂപ് (32) എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ മടിക്കൈ വാഴക്കോട്ടെ സുനില്‍- സുരേന്ദ്രന്‍ (26) കോടതിയില്‍ ഹാജരായി. 2015 ഏപ്രില്‍ 26ന് പുതുക്കൈ വാഴുന്നോറടി ആശുപത്രി റോഡില്‍ വെച്ചാണ് മണികണ്ഠനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ബിജുവിനു നേരെ നേരത്തെ ഉണ്ടായ അക്രമത്തിനു പിന്നില്‍ മണികണ്ഠനാണെന്ന സംശയമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പോലീസ് കേസ്. ഹാജരാകാത്ത പ്രതികള്‍ക്കെതിരെ കുറ്റപ്പത്രം വായിച്ചു കേള്‍പ്പിക്കുന്നത് ജൂണ്‍ 20 ലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, arrest warrant, court, Murder-case, Murder case accused not presented before court; Arrest warrant issued
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, arrest warrant, court, Murder-case, Murder case accused not presented before court; Arrest warrant issued
< !- START disable copy paste -->