ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
Apr 4, 2018, 19:04 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2018) ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. അമ്പലത്തറ സ്വദേശിയും മാവുങ്കാല്‍ പുതിയടുക്കത്ത് താമസക്കാരനുമായ ചന്തു (72)വിനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമനെ(51)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്.
പിഴത്തുകയില്‍ 1 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്തുവിന്റെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. 2011 ആഗസ്ത് 30നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അമ്പലത്തറയില്‍ വീടിന്റെ വാടക പിരിക്കാന്‍ ചെന്നപ്പോഴാണ് ചന്തുവിനെ കുഞ്ഞിരാമന്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചത്. ഒരു കുട്ടിമാത്രമാണ് സംഭവത്തിന് ദൃക്‌സാക്ഷിയുണ്ടായിരുന്നത്.
തലക്കടിയേറ്റ ചന്തുവിനെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷമാണ് ചന്തു മരണപ്പെട്ടത്. ചന്തുവിന്റെ ഭാര്യയെ ഇടയ്ക്കിടെ കുഞ്ഞിരാമന്‍ ശല്യപ്പെടുത്താറുണ്ടായിരുന്നു. ഒരുതവണ കയറിപ്പിടിക്കുകയും ഇതിന് കുഞ്ഞിരാമനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കുഞ്ഞിരാമന്റെ നടപടിയെ ചന്തു ചോദ്യം ചെയ്തതിന്റെ വൈരാഗ്യംകാരണം പലതവണ അക്രമം നടത്തിയിരുന്നു. 2007ല്‍ ശല്യം ചെയ്യാനെത്തിയ കുഞ്ഞിരാമനെ ചന്തുവിന്റെ ഭാര്യ മുഖത്ത് ആസിഡ് ഒഴിക്കുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷന് വേണ്ടി എം. അബ്ദുല്‍ സത്താറാണ് ഹാജരായത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന കെ വി വേണുഗോപാലാണ് ഈ കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന വി പി സുരേന്ദ്രനാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയത്.
Related News:
എഴുപതുകാരനെ ഇരുമ്പുവടികൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Court, kasaragod, Kerala, Murder-case, Police, Murder case, accused life imprisoned.