കൊലക്കേസടക്കം 17 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
Nov 18, 2017, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2017) കൊലക്കേസടക്കം 17 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. ചൂരി ബട്ടംപാറയിലെ മഹേഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തിയത്. 17 കേസുകളില്‍ അഞ്ചു കേസുകള്‍ ജുവനൈല്‍ കേസുകളാണ്.
ഇതില്‍ കൊലക്കേസും ഉള്‍പെടും. ഏതാനും മാസം മുമ്പ് ചൂരിയിലെ ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് മഹേഷ്. കാസര്‍കോട് അഡീ. എസ് ഐ കെ.വി നാരായണനാണ് മഹേഷിനെതിരെ കാപ്പ ചുമത്തി ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Murder case accused arrested in Kappa
Keywords: Kasaragod, Kerala, news, arrest, Police, Murder case accused arrested in Kappa