വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
Apr 23, 2016, 17:46 IST
ചെര്‍ക്കള: (www.kasargodvartha.com 23.04.2016) വധശ്രമം, വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍, തീവെപ്പ്, പോലീസിനെ ആക്രമിക്കല്‍ അടക്കം എട്ടോളം കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള മാര്‍ത്തോമ റോഡിലെ ഹാരിസ് എന്ന മുള്ളു ഹാരിസി(30)നെയാണ് വിദ്യാനഗര്‍ എസ് ഐ അജിത്കുമാറും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ നാലാംമൈല്‍ ഇ കെ നായനാര്‍ ആശുപത്രിയില്‍ ഒരാളെ കാണാനെത്തുമ്പോള്‍ ഹാരിസിനെ പോലീസ് ഓടിച്ചിട്ട്് പിടികൂടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വാറണ്ട് പ്രതികളെ പിടികൂടണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ റെയ്ഡിലാണ് ഹരിസ് പിടിയിലായത്.
ആക്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫിലേക്ക് കടന്ന ഹാരിസിനെതിരെ പോലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഗള്‍ഫിലും ചില കുഴപ്പങ്ങളില്‍ അകപ്പെട്ട ഹാരിസിനെ നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടിലെത്തിയ ശേഷവും പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേ്ക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Murder-case, Accuse, Youth, arrest, Cherkala, Fourth Mail, Police, Kasargod, Haris Mullu.