ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു
Jan 17, 2013, 14:16 IST
![]() |
Mohanan |
നടുവണ്ണൂരില്‍ മകള്‍ ഷെല്‍വിയുടെ വീട്ടില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. പ്രതിയെ പിന്നീട് നീലേശ്വരത്തേക്ക് കൊണ്ടു വന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാലന്‍ കുത്തേറ്റു മരിച്ചത്. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ വെച്ച് ബാലനെ മോഹനന്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ ബാലന്‍ രക്തം വാര്‍ന്നു മരണപ്പെട്ടു.
![]() |
Balan |
25 വര്‍ഷം മുമ്പാണ് മോഹനന്‍ തൊഴില്‍ ആവശ്യാര്‍ത്ഥം കാസര്‍കോട് ജില്ലയിലെത്തിയത്. രാജപുരത്തു നിന്ന് വിവാഹം കഴിച്ച മോഹനന്റെ മക്കളില്‍ ഒരാള്‍ രാജപുരത്തും ഒരാള്‍ പേരാമ്പ്രയിലുമാണ്. പ്രതിയെ തേടി പോലീസ് ആദ്യം രാജപുരത്തെ മകളുടെ വീട്ടില്‍ പോയിരുന്നുവെങ്കിലും മോഹനന്‍ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ അവിടേക്ക് വന്ന ഫോണ്‍ കോളിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കുമെന്ന് ബാബു പെരിങ്ങേത്ത് പറഞ്ഞു.
ചെങ്കല്ല് കോണ്‍ട്രാക്ടര്‍ ഭാര്യാ വീടിനടുത്ത് കുത്തേറ്റു മരിച്ച നിലയില്‍
ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍
ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍
Keywords: Murder-Case, Accuse, Arrest, Police, Kozhikode, Mobile-Phone, Rajapuram, Hosdurg, Court, Kasaragod, Kerala, Kerala Vartha, Kerala News.