കന്നുകാലി വണ്ടി തടഞ്ഞ് യുവാവിന് നേരെ വധശ്രമം; കൊലക്കേസ് പ്രതി അറസ്റ്റില്‍
Feb 14, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2016) കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തുവി (29)നെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍, എസ്.ഐ വി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഷിറിബാഗിലുവിലെ മുഹമ്മദ് അഷ്‌റഫി (29)നെയാണ് സന്തോഷിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. ജനുവരി 17ന് വൈകിട്ട് നാല് മണിക്ക് ഭഗവതി നഗറിലായിരുന്നു സംഭവം. കന്നുകാലികളുമായി ആരിക്കാടിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് അഷ്‌റഫിനെയും കൂടെയുണ്ടായിരുന്നവരെയും സന്തോഷിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഭഗവതി നഗറിലെ ഉദയകുമാറി(30)നെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. ഇനി രണ്ടു പേര്‍ കൂടി കേസില്‍ പിടിയിലാവാനുണ്ട്. 2008ല്‍ അടുക്കത്ത്ബയലിലെ മുഹമ്മദിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് സന്തോഷ്. രണ്ടു നരഹത്യാശ്രമം, വധശ്രമം എന്നിവയില്‍ പ്രതിയാണ് സന്തോഷെന്നും 2010 ഡിസംബര്‍ 23ന് കാപ്പ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
Related News: ഉളിയത്തടുക്ക ഭഗവതി നഗറില്‍ കന്നുകാലികളുമായി പോവുകയായിരുന്ന ലോറി തടഞ്ഞ് മൂന്നുപേരെ വധിക്കാന്‍ ശ്രമം
Keywords : Kasaragod, Attack, Murder-Attempt, Case, Accuse, Arrest, Police, Investigation, Santhosh.