വധശ്രമ കേസിന്റെ വകുപ്പ് മാറ്റി; പനത്തടി കോണ്‍ഗ്രസ്സില്‍ കലാപം
Aug 18, 2012, 23:40 IST
രാജപുരം: കോണ്‍ഗ്രസ് (ഐ) മണ്ഡലം നേതാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസ് ആരോരുമറിയാതെ പോലീസിലെ ചിലര്‍ ചേര്‍ന്ന് ഒതുക്കി. വധശ്രമകേസ് ഒടുവില്‍ പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നല്കാവുന്ന വകുപ്പ് ചേര്‍ത്തു. രാജപുരം പോലീസ് സ്റ്റേഷനില്‍ നടന്ന ഈ സംഭവം പനത്തടി കോണ്‍ഗ്രസ്സില്‍ കലാപക്കൊടി ഉയര്‍ത്തി.
ആഗസ്റ്റ് രണ്ടിന് കോളിച്ചാല്‍ ജംഗ്ഷനില്‍ വെച്ച് കോണ്‍ഗ്രസ് (ഐ) മണ്ഡലം സെക്രട്ടറി ഇ.കെ. ജയനെ ആക്രമിച്ച കേസാണ് പോലീസ് ലഘൂകരിച്ചത്. ജയനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രാജപുരം പോലീസ് 234/ 12 ക്രൈം നമ്പറായി രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ അഡ്വ. മോഹന്‍കുമാര്‍, സി.പി.എം ഏരിയാ സെക്രട്ടറി എം.വി കൃഷ്ണന്റെ മകന് സജീവന്, ലോക്കല്‍ സെക്രട്ടറി എം.സി മാധവന്, ചന്ദ്രന്, കെ.പി സുരേഷ്, റോയി പുന്നശ്ശേരി എന്നിവരും കണ്ടാലറിയാവുന്ന മറ്റു ചിലരുമാണ് പ്രതികള്‍. ഈ വധശ്രമക്കേസ് ചിലരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പോലീസ് ലഘൂകരിക്കുകയാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
വധശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഒഴിവാക്കി പ്രതികള്‍ക്ക് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം അനുവദിച്ചുവെന്ന വിവരം പുറത്തുവന്നതോടെ ഒരു വിഭാഗം കോണ്‍ഗ്രസ് (ഐ) പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് കോണ്‍ഗ്രസുകാര്‍ക്ക് പോലീസില്‍ നിന്ന് നീതി കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി.

Keywords: Rajapuram, Congress(I), Kasaragod, Police, Murder-attempt.