കാര്‍ യാത്രക്കാരനെ വലിച്ചിറക്കി അക്രമിച്ചു; 4 പേര്‍ക്കെതിരെ വധശ്രമക്കേസ്
Jan 9, 2013, 13:02 IST
കാസര്‍കോട്: കാര്‍ യാത്രക്കാരനെ കാറില്‍ നിന്ന് വലിച്ചിറക്കി തലയ്ക്ക് കല്ലു കൊണ്ടു കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് വധശ്രമത്തിന് കേസെടുത്തു. സന്തോഷ് നഗറിലെ അബ്ദുല്‍ സമദിനെ (21) അക്രമിച്ച സംഭവത്തില്‍ റമീസ്, അന്‍വര്‍, ഹാഷിം, ഹക്കിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
എട്ടിന് രാത്രി എട്ടു മണിയോടെ കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിനടുത്ത ആഇശ മെഡിക്കല്‍സിന് മുന്നി ല്‍ വെച്ച് അബ്ദുല്‍ സമദ് സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയ പ്രതികള്‍ സമദിനെ വലിച്ച് താഴെയിറക്കി തലയ്ക്ക് കല്ലു കൊണ്ടു കുത്തി പരിക്കേല്‍പിച്ചു വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സാരമായി പരിക്കേറ്റ സമദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് വഴിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു.

Keywords: Attack, Case, Murder-Attempt, Car, Injured, Hospital, Police, Kasaragod, Kerala, Kerala Vartha, Kerala News.