city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡ്രൈവറെ തട്ടിക്കൊണ്ടു പോകല്‍: പാദൂര്‍ കുഞ്ഞാമു അടക്കം 13 പേര്‍ക്കെതിരെ വധശ്രമ കേസ്

കാസര്‍കോട്: 16 വര്‍ഷം തന്റെ കാര്‍ ഡ്രൈവറായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയും മക്കളുമടക്കം 13 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

പാദൂര്‍ കുഞ്ഞാമു ഹാജി, മക്കളായ ഷാനവാസ്, ഷഹബാസ്, ബന്ധുക്കളായ അഹ്മദലി, ആരിഫ്, ഷംസീര്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പൊയിനാച്ചിയിലെ തേജസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോരിക്കുള ഹൗസില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ പ്രദീപിനെ (32) തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയും കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് ബിഗ് ബസാര്‍ പരിസരത്തേക്ക് പ്രദീപിനെ വിളിച്ചു വരുത്തുകയായിരുന്നു. ബിഗ് ബസാറിന് മുകളിലുള്ള ഫുഡ്‌കോര്‍ട്ട് റസ്റ്റോറന്റില്‍ കൂട്ടിക്കൊണ്ടു പോയി സംസാരിച്ചു. പ്രദീപിന്റെ വീടും സ്ഥലവും പാദൂര്‍ കുഞ്ഞാമു ഹാജിയും കൂട്ടരും നിര്‍ബന്ധിച്ച് എഴുതി വാങ്ങിയിരുന്നു.
ഡ്രൈവറെ തട്ടിക്കൊണ്ടു പോകല്‍: പാദൂര്‍ കുഞ്ഞാമു അടക്കം 13 പേര്‍ക്കെതിരെ വധശ്രമ കേസ്

ഇതുകൂടാതെ പൊയിനാച്ചിയിലെ പ്രദീപിന്റെ പേരിലുള്ള 20 സെന്റ് സ്ഥലം പാദൂര്‍ കുഞ്ഞാമു ഹാജിക്ക് നല്‍കാനായി എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. ഈ സ്ഥലം വെച്ച് പ്രദീപ് നേരത്തെ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് 10 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഈ പണം തങ്ങളടക്കുമെന്ന് പറഞ്ഞാണ് പ്രതികള്‍ എഗ്രിമെന്റുണ്ടാക്കിയത്.

പത്തു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രദീപിനെ കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തി. പണം നല്‍കുമ്പോള്‍ ആധാരം നല്‍കാമെന്ന് പ്രദീപനും അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ ആധാരം ആവശ്യപ്പെട്ടപ്പോള്‍ പ്രദീപ് എതിര്‍ക്കുകയും ഇതേ തുടര്‍ന്ന് ഫുഡ് കോര്‍ട്ടില്‍ കയ്യാങ്കളിയും ബഹളവും നടന്നു. റസ്‌റ്റോറന്റ് മാനേജര്‍ ഇവിടെ പ്രശ്‌നങ്ങള്‍ പാടില്ലെന്ന് അറിയിച്ചപ്പോള്‍ പ്രദീപിനെയും കൊണ്ട് പ്രതികള്‍ കെട്ടിടത്തില്‍ നിന്നും താഴെയിറക്കുകയും ഇതിനിടയില്‍ മര്‍ദിക്കുകയും ചെയ്തു.

ഇതിന് ശേഷം കെ.എല്‍ 14 കെ. 77 നമ്പര്‍ ഹ്യുണ്ടായി കാറില്‍  തട്ടിക്കൊണ്ടു പോവുകയും ബെണ്ടിച്ചാലിലെ സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിനിടയില്‍ കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. തന്നെ കൊല്ലരുതെന്നും പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ച കൊള്ളാമെന്നും പ്രദീപ് പറഞ്ഞു. ഇതിനു ശേഷം പ്രതികള്‍ പ്രദീപിനെ മാറ്റി നിര്‍ത്തി ഫോണില്‍ ചിലരെ വിവരം ധരിപ്പിക്കുന്നതിനിടയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വെച്ച ഫോണെടുത്ത് പ്രദീപ് സുഹൃത്ത് ചന്ദ്രനെ വിളിക്കുകയും താന്‍ അപകടത്തിലാണെന്നും ജീവന്‍ രക്ഷിക്കണമെന്നും അറിയിച്ചു.

ഡ്രൈവറെ തട്ടിക്കൊണ്ടു പോകല്‍: പാദൂര്‍ കുഞ്ഞാമു അടക്കം 13 പേര്‍ക്കെതിരെ വധശ്രമ കേസ്
Padoor Kunhamu Haji
ചന്ദ്രന്‍ പോലീസില്‍ വിവരം നല്‍കുകയും പോലീസ് നിമിഷ നേരംകൊണ്ട് ചന്ദ്രനേയും കൂട്ടി സ്ഥലത്തെത്തി പ്രദീപിനെ മോചിപ്പിക്കുകയും സ്ഥലത്തു നിന്നും പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷഹര്‍ബാസിനെയും ബന്ധു ആരിഫിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നും കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതു മൂലവും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്ന പ്രദീപിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് പാദൂര്‍ കുഞ്ഞാമു ഹാജിയുള്‍പടെയുള്ളവരെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാദൂരിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് പോലീസ് മാറ്റി. പാദൂര്‍ ആശുപത്രിയില്‍ നിന്നും പിന്നീട് വീട്ടിലേക്ക് പോയി. പാദൂരിനെ പോലീസ് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായാണ് ആരോപണം. ഐ.പി.സി. 307 വകുപ്പു പ്രകാരം വധശ്രമത്തിനും 366 വകുപ്പു പ്രകാരം തട്ടിക്കൊണ്ടു പോകലിനുമടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പ്രദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്.

Related News:   യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ കസ്റ്റഡിയില്‍

Keywords:  Kerala, Kasaragod, Congress, Leader, Custody, Police, Car, Padhoor Kunhamu Haji, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia