വാഹനഷോറൂം ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭാര്യാപിതാവായ റിട്ട. അധ്യാപകനടക്കം ഏഴുപേര്‍ക്കെതിരെ കേസ്
Sep 26, 2017, 13:58 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.09.2017) വാഹനഷോറൂം ജീവനക്കാരനെ ഇരുമ്പുവടി അടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ചു. തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വി പി ജയകുമാര്‍(42) ആണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ജയകുമാറിന്റെ ഭാര്യാപിതാവായ റിട്ട. അധ്യാപകന്‍ ശ്രീധരന്‍മാസ്റ്റര്‍, കരുണാകരന്‍ എന്നിവരടക്കം ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് ചന്തേര പോലീസ് കേസെടുത്തു.
കോഴിക്കോട്ടെ വാഹനഷോറൂമില്‍ പ്രോജക്ട് വിഭാഗത്തില്‍ മാനേജരാണ് ജയകുമാര്‍. ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയോടെ ശ്രീധരന്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ജയകുമാറിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജയകുമാര്‍ തൃക്കരിപ്പൂര്‍ ടൗണിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബപ്രശ്‌നമാണ് ജയകുമാറിനെ ആക്രമിക്കാന്‍ കാരണം. പോലീസ് കേസെടുത്തതോടെ റിട്ട. അധ്യാപകന്‍ അടക്കമുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Murder-attempt, Case, Assault, Police, Hospital, Treatment, Murder attempt; case against 7.