അസ്‌കര്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതിയെ വധിക്കാന്‍ ശ്രമം; ആറുപേര്‍ക്കെതിരെ കേസ്
Sep 15, 2013, 23:50 IST
കാസര്‍കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ വധിക്കാന്‍ ശ്രമം. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കേളുഗുഡെയിലെ സജിത് കുമാറി (23)നെയാണ് ശനിയാഴ്ച വൈകിട്ട് കാസര്‍കോട്ട് മെഹ്ബൂബ് തീയേറ്ററിനടുത്ത് വെച്ച് ഒരു സംഘം ആക്രമിച്ചത്.
തലയ്ക്ക് റീപ്പ് കൊണ്ട് മാരകമായി അടിയേറ്റ സജിത് കുമാറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയേറ്ററില്‍ നിന്ന് സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ആറുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് സജിത് കുമാര്‍ പറയുന്നത്. സംഭവമറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു.
2009 നവംബര്‍ 15 ന് കാസര്‍കോട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആരിക്കാടിയിലെ അസ്‌കര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സജിത് രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഇയാളെ പിന്നീട് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് നഗരത്തില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. സി.ഐ കെ. പ്രേംസദന്‍, എസ്.ഐ ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ്ങും നടത്തിവരികയാണ്.
Keywords : Kasaragod, Murder, Case, Accuse, Court, Assault, Kerala, Injured, Hospital, Sajith Kumar, Asker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
തലയ്ക്ക് റീപ്പ് കൊണ്ട് മാരകമായി അടിയേറ്റ സജിത് കുമാറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയേറ്ററില്‍ നിന്ന് സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ആറുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് സജിത് കുമാര്‍ പറയുന്നത്. സംഭവമറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു.
![]() |
File Photo |
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് നഗരത്തില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. സി.ഐ കെ. പ്രേംസദന്‍, എസ്.ഐ ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ്ങും നടത്തിവരികയാണ്.
Advertisement: