തളങ്കരയിലെ ഗുണ്ടാ ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്
Jun 11, 2012, 12:43 IST
കാസര്‍കോട്: തളങ്കരയിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
തളങ്കരയിലെ ഇലക്ട്രീഷനായ അഹമ്മദ് റഈസിനെ(22) കൈക്ക് വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഷാജഹാന്‍, ഷാന്‍, നൗഷാദ്, ഹഫീസ്, ജിഷാഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഗസാലി നഗറിലെയും, നുസ്രത്ത് നഗറിലെയും സംഘങ്ങളാണ് ഇവിടെ പരസ്പരം ഏറ്റുമുട്ടല്‍ തുടരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് റഈസിന് വെട്ടേറ്റത്. യുവാവിന്റെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു. വാളുകൊണ്ട് വീശുന്നത് തടയുമ്പോഴാണ് കൈക്ക് വെട്ടേറ്റത്. റഈസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Stabbed, case, Murder-attempt