പോത്തുവണ്ടി തടഞ്ഞുനിര്‍ത്തി യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Apr 6, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2016) പോത്തുവണ്ടി തടഞ്ഞുനിര്‍ത്തി യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശ്രീബാഗില്‍ പുളിക്കൂര്‍ നീരാളയിലെ ഉദയന്‍ എന്ന ഭട്ട്യന്‍ ഉദയ (30) നെയാണ് കാസര്‍കോട് അഡീഷണല്‍ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയത്.
ഇക്കഴിഞ്ഞ ജനുവരി 17ന് വൈകിട്ട് നാല് മണിക്ക് ഭഗവതി നഗറില്‍ വെച്ച് കന്നുകാലികളുമായി ആരിക്കാടിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് ഷിറിബാഗിലുവിലെ അഷ്‌റഫിനെയും കൂടെയുണ്ടായിരുന്നവരെയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഉദയനെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളായ ഉദയകുമാര്‍, രാജു എന്ന കൊട്ടത്തേങ്ങ രാജു, സന്തോഷ് എന്ന ബജെ സന്തോഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Keywords: custody, Youth, Police, Accuse, kasaragod, kudlu, Pulikur, Murder-attempt, Battyan Udaya.