city-gold-ad-for-blogger

യുവതിയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ യുവ നേതാവിനെ സി പി എം പുറത്താക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2017) യുവതിയെ വധിക്കാന്‍ ശ്രമിച്ചുവെന്നും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുവെന്നുമുള്ള ആരോപണത്തിന് വിധേയനായ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മലയോരമേഖലയായ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എല്‍ഐസി ഏജന്റായ സിപിഎം നേതാവിനെയാണ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.

യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും മുന്‍നിര നേതാവും പിന്നീട് രാജിവെച്ച് സിപിഎമ്മില്‍ ചേരുകയും ചെയ്ത യുവ നേതാവിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. മലയോരത്തെ തലമുതിര്‍ന്ന ഒരു ജില്ലാ നേതാവിന്റെ ഒത്താശയോടെയാണ് ഇയാള്‍ സിപിഎമ്മിലെത്തിയത്. പ്രവര്‍ത്തന പാരമ്പര്യമുളള പലരെയും തഴഞ്ഞ് പൊടുന്നനെ പാര്‍ട്ടിയിലെത്തിയ ഇയാളെ ലോക്കല്‍ കമ്മിറ്റി അംഗമായും കര്‍ഷക സംഘത്തിന്റെ ഏരിയാ കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തതിനെതിരെ നേരത്തേ പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു. സ്വഭാവ ദൂഷ്യമുണ്ടെന്ന വിമര്‍ഷനത്തിന് വിധേയനായ ഇയാളെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രാദേശിക തലത്തില്‍ സജീവമായി പ്രവര്‍ത്തനം നടത്തിയിരുന്ന സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനിന്നിരുന്നു.

ഇതിനിടയില്‍ സ്വഭാവദൂഷ്യത്തിന് പലവട്ടം ആരോപണ വിധേയനായ ഈ നേതാവിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയുണ്ടായി. ഇതിനിടയിലാണ് ഗള്‍ഫുകാരനായ ഒരു സമ്പന്ന യുവാവുമായി പരിചയത്തിലാവുകയും എല്‍ഐസി പോളിസി എടുപ്പിക്കുകയും ചെയ്തത്. ഇതുവഴി ഗള്‍ഫുകാരന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പമുണ്ടാക്കി. ഇയാളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഗള്‍ഫുകാരനും ഭാര്യയും വേര്‍പിരിയുകയും ചെയ്തു.

ഇതിനിടയില്‍ നേതാവിനെ തഴഞ്ഞ് യുവതി മറ്റൊരാളുമായി അടുപ്പത്തിലായത് നേതാവിനെ പ്രകോപിതനാക്കി. കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തി ഇവരെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികള്‍ നേതാവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്തു. ഈ സംഭവത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കമ്മിറ്റി പുറത്താക്കിയത്.

തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന് യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആരോപണ വിധേയനായ യുവ നേതാവിനെ എന്നും സംരക്ഷിക്കാറുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ സമ്മര്‍ദ്ദം മൂലം പോലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്.
യുവതിയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ യുവ നേതാവിനെ സി പി എം പുറത്താക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, CPM, Youth, Murder attempt case accused expelled from CPM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia