യുവതികളെ ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Jun 6, 2016, 11:30 IST
തളിപ്പറമ്പ്: (www.kasargodvartha.com 06.06.2016) ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി യുവതികളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യേരിയിലെ റഷീദിനെ(32)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റ്യേരിയിലെ എസ് പി ആയിഷയുടെ മക്കളായ ഫര്‍സീന(20), സഹോദരി മുബീന(18) എന്നിവരെ ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
വ്യാഴാഴ്ച രാവിലെ റഷീദ് പേരും വിലാസവും എഴുതിയ ഒരു കിറ്റ് കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവറെ ഏല്‍പിച്ച് ആയിഷയുടെ വീട്ടില്‍ കൊടുക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് ആളുമാറി മറ്റൊരു എസ് പി ആയിഷയുടെ വീട്ടിലെത്തിച്ചു. കിറ്റ് തനിക്കുള്ളതല്ലെന്ന് മനസിലാക്കിയ ആയിഷ കുറ്റ്യേരിയിലെ എസ് പി ആയിഷയുടെ മക്കളെ ഫോണില്‍ വിളിച്ച് കിറ്റ് കൈമാറുകയും ചെയ്തു. വീട്ടിലെത്തിയ സഹോദരിമാര്‍ കിറ്റ് പൊട്ടിച്ച് ഐസ്‌ക്രീം കഴിക്കുകയായിരുന്നു.
ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പിന്നീട് നടത്തിയ പരിശോധനയിലാണ് ഐസ്‌ക്രീമില്‍ ഫ്യൂരിഡാന്‍ കീടനാശിനി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാ ചിത്രം ഉപയോഗിച്ചാണ് പോലീസ് റഷീദിനെ പിടികൂടിയത്. ആയിഷയുടെ കുടുംബവുമായി മുമ്പുണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് കൊല്ലണമെന്ന ഉദ്ദേശമില്ലാതെ ഭീഷണിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി നല്‍കിയതെന്ന് റഷീദ് പോലീസിന് മൊഴി നല്‍കി. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Police, Case, Arrest, Sisters, Hospital, Driver, Ice Cream, Poison, Thalipparamba, Court.