യുവാവ് ഓടിച്ചിരുന്ന കാറിനെ ഇടിച്ച് കൊക്കയിലേക്ക് വീഴ്ത്തിയ സംഭവത്തില്‍ നരഹത്യാശ്രമത്തിന് കേസ്
Oct 13, 2019, 19:20 IST
അഡൂര്‍: (www.kasargodvartha.com 13.10.2019) ഓടിക്കൊണ്ടിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ച് കൊക്കയിലേക്ക് വീഴ്ത്തി യുവാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നരഹത്യാശ്രമത്തിന് കേസെടുത്തു. അഡൂര്‍ പള്ളങ്കോട്ടെ സത്താറിന്റെ(19) പരാതിയില്‍ മനാഫിനെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളങ്കോട്ടാണ് സംഭവം. സത്താര്‍ കാറില്‍ സഞ്ചരിക്കവെ പള്ളങ്കോട്ടെത്തിയപ്പോള്‍ മനാഫ് ഓടിച്ചുവന്ന കാര്‍ ശക്തിയില്‍ സത്താര്‍ ഓടിച്ച കാറിനെ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സത്താറിന്റെ കാര്‍ നാല്‍പ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. സാരമായി പരിക്കേറ്റ സത്താര്‍ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. അപകടം വരുത്തിയ കാര്‍ പോലീസ് പിന്നീട് കുണ്ടാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
മണല്‍ക്കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. സത്താറിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനാഫ് ബോധപൂര്‍വം അപകടം വരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Adoor, Murder-attempt, news, case, Car, Youth, Police, Murder attempt against youth; case registered