കാസര്‍കോട്: മരവ്യാപാരിയെ ബൈക്കില്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ കോട്ടിക്കുളത്തെ മരവ്യാപാരി കെ.എ. ഹമീദിനെ(38) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കളനാട് വെച്ചാണ് ഹമീദിനെ ആക്രമിച്ചത്. കളനാട്ടെ ഐസ്‌ക്രീം വ്യാപാരി സി.എച്ച്. അബ്ദുല്ലയും മക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹമീദ് പറഞ്ഞു. ഹമീദ് രണ്ട് ലക്ഷം രൂപ അബ്ദുല്ലയ്ക്ക് വായ്പയായി നല്‍കിയിരുന്നു. ഇതിന് പകരം ചെക്ക് നല്‍കിയെങ്കിലും ബാങ്കില്‍ കൊടുത്തപ്പോള്‍ പണമില്ലാത്തതിനാല്‍ കേസ് നടന്നുവരികയാണ്. ഇതേ കുറിച്ച് ചോദിക്കാന്‍ ബൈക്കില്‍ ചെന്നപ്പോഴാണ് അബ്ദുല്ലയും മക്കളും കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
Keywords: Murder Attempt, Merchant, Kottikkulam, Kasaragod