പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെ നാട്ടിലെത്തിച്ച് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് ഷഹനാസ് ഹംസയുടെ ഭാര്യ
Aug 11, 2015, 22:51 IST
ബേക്കല്‍: (www.kasargodvartha.com 11/08/2015) പ്രമാദമായ ഷഹനാസ് ഹംസ വധക്കേസിലെ ഒന്നാം പ്രതിയെ നാട്ടിലെത്തിച്ച് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് ഹംസയുടെ ഭാര്യ സൈബുന്നിസ പറഞ്ഞു. കൊലപാതകത്തിന് ശേഷം മുങ്ങിനടക്കുകയായിരുന്ന ഒന്നാം പ്രതി പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെ കഴിഞ്ഞ ദിവസം ദുബൈയില്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ഹംസയുടെ മകന്‍ നൗഫല്‍ യാദൃശ്ചികമായി അബ്ദുര്‍ റഹ് മാനെ ദുബൈയിലെ ദേര ഹംരിയ പോര്‍ട്ടിന് സമീപം കണ്ടുമുട്ടുകയായിരുന്നു.
1989 ഏപ്രില്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ ഒന്നാം പ്രതിയായ പാകിസ്താന്‍ അബ്ദുര്‍ റഹ് മാന് വേണ്ടി സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ഷഹനാസ് ഹംസയെ പിന്തുടര്‍ന്ന് പൊയ്‌നാച്ചി ദേശീയ പാതയില്‍ വെച്ച് വെടിവെച്ച് കൊന്നശേഷം ഒന്നാം പ്രതി രക്ഷപ്പെടുകയായിരുന്നു.
തന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊന്ന ശേഷം മുങ്ങിനടന്ന ഒന്നാം പ്രതിയെ കണ്ടെത്തിയ സാഹചര്യത്തില്‍ നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് ഹംസയുടെ ഭാര്യ സൈബുന്നിസ പറഞ്ഞു. കൊലകുറ്റത്തിനുള്ള പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നും സൈബുന്നിസ പറഞ്ഞു.
ഒന്നാം പ്രതി അബ്ദുര്‍ റഹ് മാനെ ദുബൈയില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്ന ഉടന്‍ സിബിഐയിലെ അന്വേഷണ ഉദ്യാഗസ്ഥന്‍ മൗവ്വലിലുള്ള ഷഹനാസ് ഹംസയുടെ വീട്ടില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. പ്രതിയെ നാട്ടിലെത്തിക്കുന്നതിന് നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി ഷഹനാസ് ഹംസയുടെ മകന്‍ ഫത്താഹ് കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു.
Related News: ഹംസ വധക്കേസ് പ്രതി പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെ 26 വര്‍ഷത്തിന് ശേഷം ദുബൈയില്‍ കണ്ടെത്തി
Keywords : Bekal, Murder, Case, Accuse, Arrest, Police, CBI, Investigation, Pakistan Abdul Rahman, Shahanaz Hamza, Murder accused to be punished: Victim's wife.
Advertisement: