ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍
Jan 14, 2013, 11:14 IST

ചെറുവത്തൂര്‍: വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട് തുരുത്തില്‍ ചെങ്കല്ല് ഏജന്റ് കെ. ബാലനെ (62) കുത്തിക്കൊന്ന കേസിലെ പ്രതി ഒളിവില്‍. കോട്ടയം വൈക്കം സ്വദേശിയും ഇടയിലക്കാട്ട് താമസിച്ച് ചെത്തുതൊഴില്‍ ചെയ്തുവരുന്ന ആളുമായ മോഹനനാണ് (50) ഒളിവില്‍ പോയത്.
ഇയാളെ കണ്ടെത്താന്‍ കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. കോട്ടയത്തും മോഹനന്റെ കോഴിക്കോട്ടെ ബന്ധുവീട്ടിലും പോലീസ് തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബൈല്‍ ഫോണും കുത്താനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. നെഞ്ചത്തും കൈക്കുമാണ് ബാലന് കുത്തേറ്റത്. നെഞ്ചത്തേറ്റ ആഴത്തിലുള്ള കുത്താണ് മരണത്തിന് കാരണമായത്.
ശനിയാഴ്ച രാത്രി 11 മണിയോടെ ഇടയിലക്കാട് ബണ്ടിന് സമീപത്തെ കൈപ്പാട്ടുചാലിലെ വെള്ളംനിറഞ്ഞ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബാലന്റെ ഭാര്യ ഭാരതിയെ വീടിന്റെ ടെറസില്‍ തുണിയെടുക്കാന്‍ കയറിയപ്പോള്‍ അവിടെ ഒളിച്ചിരിക്കുകയായിരുന്ന പ്രതി മോഹനന്‍ കടന്നുപിടിച്ചിരുന്നു. ഭാരതി ബഹളംവെച്ചപ്പോള്‍ മോഹനന്‍ ഓടിരക്ഷപ്പെട്ടു. ഈ സംഭവം ഭാരതി ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചിരുന്നു. പുറത്തുപോയിരുന്ന ബാലന്‍ സംഭവമറിഞ്ഞ് വീട്ടിലേക്ക് ഓടിവരുന്നതിനിടെ വഴിയില്‍വെച്ച് മോഹനനെ കണ്ടുമുട്ടുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ബാലന് കുത്തേറ്റത്. കുത്തേറ്റ് വീണ ബാലന്‍ രക്തംവാര്‍ന്ന് സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.
അതിനിടെ ഭാരതിയുടെ സഹോദരന്‍ കൂട്ടുകാരോടൊപ്പം ചെത്തുകാര്‍ താമസിക്കുന്ന മുറിയിലെത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ചെത്തുതൊഴിലാളികളായ ലെവന്‍ (38), സതീശന്‍ (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹനനെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സി.ഐ. ബാബു പെരിങ്ങേത്ത് അറിയിച്ചു. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പോലീസ് നായ മണംപിടിച്ച് ഓടിയത് മോഹനന്‍ താമസിക്കുന്ന വാടക മുറിയിലേക്കായിരുന്നുവെന്ന് സി.ഐ പറഞ്ഞു.
Keywords:
ചെങ്കല്ല് കോണ്ട്രാക്ടര് ഭാര്യാ വീടിനടുത്ത് കുത്തേറ്റു മരിച്ച നിലയില്‍
Keywords: K. Balan, Killed, Attack, Wife, Police, Case, Investigation, Missing, Kottayam, Cheruvathur, Kasaragod, Malayalam News, Mohanan.