city-gold-ad-for-blogger

മൂന്നുവയസുകാരനെ കൊന്ന പിതാവ് രണ്ട് ദിവസം മുമ്പ് മദ്യപാനം നിര്‍ത്തിയിരുന്നുവെന്ന് പോലീസ്; പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/07/2015) പാണത്തൂര്‍ മൈലാട്ടി കോളനിയില്‍ മൂന്നുവയസുകാരനെ കഴുത്ത് ഞെരിച്ചും ചിരവ കൊണ്ട് കുത്തിയുംകൊലപ്പെടുത്തിയ കേസില്‍  പ്രതിയായ പിതാവ് മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന വാദം പൊളിയുന്നു.
   
മൂന്ന് വയസുകാരനായ രാഹുലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പിതാവ് രാജുവിനെ അറസ്റ്റിന് മുമ്പ് കാഞ്ഞങ്ങാട്ടെ ജില്ലാആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വൈദ്യപരിശോധനാഫലം പുറത്തുവന്നപ്പോള്‍ രാജു സംഭവസമയത്ത് മദ്യലഹരിയിലായിരുന്നില്ലെന്നാണ് തെളിഞ്ഞത്.തികഞ്ഞ മദ്യപാനിയായിരുന്ന രാജു ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപാനം നിര്‍ത്തുന്നതിനുള്ള മരുന്ന് കഴിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം രാജു മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് തുടങ്ങുകയും ഇതിന്റെ ഫലമായി സ്വന്തം മകനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

രാജുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി ഐ ടി.പി. സുമേഷ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇതിന് വേണ്ടിയുള്ള അപേക്ഷ പോലീസ് നേരത്തെ സമര്‍പ്പിച്ചിരുന്നു.    
മൂന്നുവയസുകാരനെ കൊന്ന പിതാവ് രണ്ട് ദിവസം മുമ്പ് മദ്യപാനം നിര്‍ത്തിയിരുന്നുവെന്ന് പോലീസ്; പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും



Related News:
മൂന്നുവയസുകാരനെ പിതാവ് കൊലപ്പെടുത്താന്‍ കാരണം ഭാര്യയോടുള്ള കൊടുംപക

മൂന്നു വയസുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് റിമാന്‍ഡില്‍

ആദ്യം മടിയിലിരുത്തി ലാളിച്ചു; പിന്നെ സ്വന്തം ചോരയെ കഴുത്തുഞെരിച്ചുകൊന്നു, ഫഹദിന് പിന്നാലെ നാടിനെ നടുക്കി മറ്റൊരു കൊലപാതകവും

പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia