city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവവരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി

നവവരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി
നീലേശ്വരം: ഭാര്യയോടൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന നവവരന്‍ ദുരൂഹ സാഹചര്യത്തില്‍ കാറിടിച്ച് മരിച്ചസംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം വീണ്ടും ഊര്‍ജ്ജിതമാക്കി.
കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിയായ മുരളീകൃഷ്ണന്‍(29) 2008 മാര്‍ച്ച് മൂന്നിനാണ് മംഗലാപുരം ഇന്ദിരാ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരണപ്പെട്ടത്.

ഫെബ്രുവരി 29ന് വെള്ളിയാഴ്ച്ചയാണ് തളിയില്‍ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഭാര്യശ്രുതിയ്ക്കും ശ്രുതിയുടെ അമ്മയ്ക്കുമൊപ്പം ശ്രുതിയുടെ പത്തിലകണ്ടത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തില്‍വെച്ച് മുരളീകൃഷ്ണനേയും ഭാര്യ ശ്രുതിയേയും കാറിടിച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ മുരളീകൃഷ്ണന്‍ മംഗലാപുരം ആശുപത്രിയിലും നിസ്സാര പരിക്കേറ്റ ശ്രുതിയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ മുരളീകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവരെ ഇടിച്ചുവീഴ്ത്തിയ ചുവന്ന നിറത്തിലുള്ള സഫാരി കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ ഒമ്പതാംനാളിലാണ് മുരളീകൃഷ്ണന്‍ മരിച്ചത്.

പുത്തൂര്‍ കിഴക്കിലോട്ടിയിലെ പരേതനായ ഗ്രാമസേവക് കൃഷ്ണകുമാര്‍ -ലക്ഷ്മിമാരസ്യാര്‍ ദമ്പതികളുടെ മകനായിരുന്നു മുരളീകൃഷ്ണന്‍. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ലോക്കല്‍ പോലീസിന്റെ അനേ്വഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അമ്മ ലക്ഷ്മി മാരസ്യാര്‍ ഹൈ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് അനേ്വഷണം തുടങ്ങിയെങ്കിലും അനേ്വഷണം കാര്യക്ഷമമല്ലെന്ന് പരാതിയുയര്‍ന്നു. പിന്നീടാണ് സമര്‍ത്ഥരായ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് അനേ്വഷണം വീണ്ടും ഊര്‍ ജ്ജിതമാക്കിയത്.

ഫര്‍ണ്ണീച്ചര്‍ വ്യാപാരിയായ യുവാവിന്റെയോ ഇതിനു പരിസരത്തെ ഒരു പ്രമുഖന്റേയോ ആണ് മുരളികൃഷ്ണനെ ഇടിച്ചിട്ട കാറെന്നാണ് സംശയം. ആദ്യം അനേ്വഷിച്ച ലോക്കല്‍ പോലീസ് ഒരു കാര്‍ കണ്ടെത്തിയിരുന്നു. ഈവണ്ടി ഫോറ ന്‍സിക്ക് പരിശോധന നടത്തണമെന്ന് അന്ന് കേസ് അനേ്വഷിച്ചിരുന്ന ഉദേ്യാഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉദേ്യാഗസ്ഥനെ സ്ഥലം മാറ്റി കാര്‍ ഉടമയ്ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.

Keywords: Kasaragod, Nileshwaram, Murali Krishnan, Case, Police, Investigation, Accident death. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia