കോണ്‍ഗ്രസ് സമ്മേളനസ്ഥലത്ത് മുളരീധരന്റെ ബോര്‍ഡ് നശിപ്പിച്ചു
Jul 9, 2012, 08:19 IST
കാസര്‍കോട്: മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എയുടെ ചിത്രമുള്ള ആശംസാബോര്‍ഡ് നശിപ്പിച്ചു. കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് കെ.സുധാകരന്‍, ചെന്നിത്തല അനുകൂലികള്‍ തകര്‍ത്തത്.
ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയായിരുന്നു. സമ്മേളന വേദിയായ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം രമേശ് ചെന്നിത്തല, കെ. സുധാകരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.മുരളീധരന്‍ എന്നീവരുടെ ആശംസാബോര്‍ഡാണുണ്ടായത്.
വിദ്യാനഗര്‍ ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. കമ്മിറ്റികളാണ് മുരളീധരന്റെ ബോര്‍ഡ് സ്ഥാപിച്ചത്. ഞായറാഴ്ച രാവിലെ ആറുവരെ ബോര്‍ഡുണ്ടായതായി പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട് ബോര്‍ഡ് നശിപ്പിച്ച നിലയില്‍ കാണുകയായിരുന്നു. ചെന്നിത്തല ഉദ്ഘാടകനായ പരിപാടിക്ക് മുരളീധരന്റെ ചിത്രം പതിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് സൂചന.

Keywords: Kasaragod, Flex Board, K. Muraleedharan, Kongress Mandalam Sammelanam