മുനമ്പം പാലം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്
Dec 12, 2013, 18:43 IST
കാസര്‍കോട്: കാസര്‍കോടിന്റെ കണ്ണിയായ നിര്‍ദിഷ്ട മുനമ്പം പാലം നിര്‍മാണത്തിന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പിച്ച് കൊടുക്കാന്‍ കാസര്‍കോട് പൊതുമരാമത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ചട്ടഞ്ചാല്‍ പെര്‍ളടുക്കം മുനമ്പം പാലം ആക്ഷന്‍ കമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഈ ഉത്തരവ്.
പാലം നിര്‍മാണത്തിന് ഉത്തരവിട്ട മന്ത്രിയുടെ നടപടി മുനമ്പം പാലം ആക്ഷന്‍ കമ്മിറ്റി അഭിനന്ദനം അറിയിച്ചു. ജില്ലയുടെ വിനോദ സഞ്ചാര വികസനത്തില്‍ സുപ്രധാന നാഴികകല്ലും ചന്ദ്രഗിരി പുഴ രണ്ട് കൈവഴിയായി പിരിയുന്ന സ്ഥാനത്ത് ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍ദേശിക്കപ്പെട്ട ഈ പാലം ജനങ്ങളുടെ ചിരകാല സ്വപ്‌നം കൂടിയാണ്.
എരിഞ്ഞി പുഴപാലം, കരിച്ചേരി പാലം വഴിയാണ് നിലവില്‍ മലയോരമേഖലയിലെ ജനങ്ങള്‍ കസര്‍കോടുമായി ബന്ധപ്പെടുന്നത്. ഈ പാതകളെ സമഭാഗം ചെയ്യുന്നതായിരിക്കും മുനമ്പം പാലം വഴിയുള്ള പുതിയ പാലം. കാസര്‍കോട് നിന്ന് ദേശിയ പാതവഴി കുണ്ടംകുഴിയിലേക്ക് 28 കി.മി യാത്രചെയ്യണം. ചട്ടഞ്ചാല്‍ മുനമ്പം പാണ്ടികണ്ടം വഴിയാകുമ്പോള്‍ ഇത് 20 കി.മി ആയി ചുരുങ്ങും.
കാസര്‍കോട് നിന്ന് മുന്നാട് കുറ്റിക്കോല്‍ ബന്തടുക്ക പാണത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും ഈ ദൂരക്കുറവ് പ്രയോജനം ചെയ്യും. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളുടെ പറുദീസയായ റാണിപുരം ഈ പാലത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ബേക്കല്‍ കോട്ടയെന്ന തീരദേശ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും റാണിപുരത്തെത്താനുള്ള എളുപ്പ മാര്‍ഗങ്ങളിലൊന്ന് മുനമ്പം പാലം വരുന്നതോടെ വഴി തുറക്കും.
വിനോദ സഞ്ചാരം സംബന്ധിച്ച് നിര്‍ദ്ദിഷ്ട പാലത്തിനുള്ള പ്രാധാന്യം ഇതു മാത്രമല്ല. കാസര്‍കോട് നഗരത്തിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് സ്ഥിരം തടയണയുടെ നിര്‍മാണം ചന്ദ്രഗിപ്പുഴയുടെ ഈ ഭാഗത്ത് പൂര്‍ത്തിയായിവരികയാണ്. സ്വതവേ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ആ പ്രദേശം ശുദ്ധജല തടാകം രൂപം കൊള്ളുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് വശ്യമനോഹരമാകും. പാലം യാഥാര്‍ഥ്യമാകുമ്പോള്‍ അതിനോടു ചേര്‍ന്നുള്ള പ്രദേശം മറ്റൊരു പ്രധാന വിനോദ സഞ്ചാ കേന്ദ്രമാകുമെന്നാണ് കരുതുന്നത്. മുനമ്പം പലത്തിന്റെ സാധ്യതകളെ കുറിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടും ആക്ഷന്‍ കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
Also Read:
മുനമ്പം പാലത്തിന് മുറവിളി ഉയര്‍ന്നു; ആക്ഷന്‍ കമ്മിറ്റി രൂപീകരണം വ്യാഴാഴ്ച

Keywords: Kasaragod, Kerala, Bridge, Chattanchal, Committee, Tourism,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752