city-gold-ad-for-blogger

നഗരസഭ മാലിന്യം: ഹരിത ട്രിബ്യൂണല്‍ വിധി 20ന്

കാസര്‍കോട്: (www.kasargodvartha.com 01/04/2015) കാസര്‍കോട് നഗരത്തിലെ ഹോട്ടല്‍, ലോഡ്ജ് മാലിന്യങ്ങള്‍ കൊറക്കോട്ടെ തുറസായ സ്ഥലത്തേക്ക് തുറന്നു വിടുന്നതിനെതിരെ ജില്ലാ ജനകീയ വികസന സമിതി നല്‍കിയ പരാതിയില്‍ ഹരിത ട്രിബ്യൂണല്‍ വിധി പറയുന്നത് 20 ലേക്ക് മാറ്റി. പരാതി ബുധനാഴ്ച വിചാരണക്കെടുത്തപ്പോള്‍ കേസിലെ എതിര്‍ കക്ഷികളായ കാസര്‍കോട് നഗരസഭ അധികൃതരും മലിനീകരണ നിയന്ത്രണ വിഭാഗവും ഹാജരാവാത്തതിനെ തുടര്‍ന്നാണ് ട്രിബ്യൂണലിന്റെ ചെന്നൈയിലുള്ള കോടതി വിധി പറയുന്നത് മാറ്റിവെച്ചത്.

ജില്ലാ ജനകീയ വികസന സമിതി എക്‌സിക്യുട്ടീവ് അംഗം ദേവദാസ് കൊറക്കോടാണ് പരാതി നല്‍കിയത്. വികസന സമിതി ട്രഷറര്‍ സി.എച്ച് റിയാസ്, ലീഗല്‍ അഡൈ്വസര്‍ ഉദയകുമാര്‍ എന്നിവരും വിചാരണ സമയത്ത് ദേവദാസിനൊപ്പം ചെന്നൈയില്‍ എത്തിയിരുന്നു.

അതേ സമയം മലിനജലം സംസ്‌കരിക്കാന്‍ സ്വന്തമായി പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നു കാസര്‍കോട്ടെ 38 ഹോട്ടല്‍ ലോഡ്ജ് സ്ഥാപനങ്ങള്‍ക്കു ജില്ലാ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിലെ നിര്‍ദേശങ്ങള്‍ പാലിക്കാമെന്നു മൂന്നു സ്ഥാപനങ്ങള്‍ മറുപടി നല്‍കിയെങ്കിലും മറ്റു ഭൂരിഭാഗവും സ്ഥാപനങ്ങളും പ്രതികരിച്ചിട്ടില്ല.

നഗരസഭ മാലിന്യം: ഹരിത ട്രിബ്യൂണല്‍ വിധി 20ന് ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പിരിയാന്‍ ഒരുങ്ങിയ ദമ്പതികള്‍ക്ക് പുതുജീവന്‍ നല്‍കി ദുബൈ പോലീസ്
Keywords:  Complaint, Case, Chennai, Court, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia