യു.ഡി.എഫ് സമ്മര്‍ദ്ദം: കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുടെ സ്ഥലമാറ്റം മരവിപ്പിച്ചു
Jun 19, 2012, 12:39 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണ സമിതിയില്‍ മുസ്ലീം ലീഗിനകത്തെ ചേരിതിരിവ് കാരണം സ്ഥലമാറ്റപ്പെട്ട നഗരസഭാ സെക്രട്ടറിയുടെ സ്ഥലമാറ്റ ഉത്തരവ് യു.ഡി.എഫ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ചു. 6 മാസം മുമ്പ് ചുമതല ഏറ്റെടുത്ത നഗരസഭാ സെക്രട്ടറി എം. കുഞ്ഞിക്കണ്ണനെ നീലേശ്വരത്തേക്കും, നീലേശ്വരത്തു നിന്നും രാധാ മോഹനനെ കാഞ്ഞങ്ങാട്ടേക്കും നിയമിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ലീഗിലെ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക് ഇരയായതിനെ തുടര്‍ന്നാണ് കുഞ്ഞിക്കണ്ണനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന എം. കുഞ്ഞിക്കണ്ണനെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ നഗരസഭാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി പ്രതിഷേധിച്ചിരുന്നു.
നീണ്ട പതിനഞ്ചു വര്‍ഷക്കാലം സി.പി.എം അനുകൂല സര്‍വ്വീസ് സംഘടനയായ കെ.എം.സി.എസ്.യു ജില്ലാ പ്രസിഡണ്ടും നിലവില്‍ കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയംഗവുമായ തളിപ്പറമ്പ് സ്വദേശിയായ രാധാ മോഹനനെ കാഞ്ഞങ്ങാട്ട് നിയമിക്കുന്നതിനെതിരെ യു.ഡി.എഫും രംഗത്തു വന്നിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ യു.ഡി.എഫ് യോഗം കുഞ്ഞിക്കണ്ണന്റെ സ്ഥലമാറ്റം റദ്ദ് ചെയ്യണമെന്ന് വകുപ്പ് മന്ത്രിയോട് ആശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി.
Keywords: Municipality, Secretary's, Transfer order, Freezed, Kanhangad