Directive | അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് നഗരസഭ
Oct 23, 2024, 01:17 IST
Photo Credit: Website / Kudumbashree
● ഒരാഴ്ചയ്ക്കുള്ളിൽ സ്വയം നീക്കം ചെയ്യണമെന്ന് നഗരസഭ സെക്രട്ടറി
● ഇവ നീക്കം ചെയ്യുന്നില്ലെങ്കിൽ നഗരസഭ തന്നെ ഇവ നീക്കം ചെയ്യും. ഇതിനായുള്ള ചെലവും പിഴയും ഈടാക്കും
കാഞ്ഞങ്ങാട്: (KasargodVartha) നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, കൊടിതോരണങ്ങൾ എന്നിവ ഒരാഴ്ചയ്ക്കുള്ളിൽ സ്വയം നീക്കം ചെയ്യണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ ഇവ നീക്കം ചെയ്യുന്നില്ലെങ്കിൽ നഗരസഭ തന്നെ ഇവ നീക്കം ചെയ്യും. ഇതിനായുള്ള ചെലവും പിഴയും ബോർഡ് സ്ഥാപിച്ചയാളിൽ നിന്നും ഈടാക്കും. കാഞ്ഞങ്ങാട് നഗരസഭ പ്രദേശത്ത് അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച പരാതികള്‍ പൊതു ജനങ്ങള്‍ക്ക് 8848166726 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്.
#MunicipalityOrder #BillboardRemoval #PublicSafety #Kanhangad #UnauthorizedAds #LocalNews