city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സാമൂഹ്യനീതി ദിനാഘോഷത്തിന് മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി

കാസര്‍കോട്: (www.kasargodvartha.com 19.11.2014) നവംബര്‍ 21,22,23 തീയ്യതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുന്ന സംസ്ഥാന സാമൂഹ്യനീതി ദിനാഘോഷപരിപാടികള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. അശരണര്‍ക്കും അഗതികള്‍ക്കും അംഗപരിമിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ-വികസന പദ്ധതികളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

സ്റ്റേഡിയത്തിലെ ഏഴ്  വേദികളിലായിട്ടാണ്  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്.  21ന് രാവിലെ  9മണിക്ക്  വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു സമീപത്ത് നിന്നും  മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേക്ക്  ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ വിവിധ പഞ്ചായത്തുകള്‍ ,കുടുംബശ്രീ യൂണിറ്റുകള്‍, ഐസിഡിഎസ് പ്രൊജക്ടിലെ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍  പങ്കെടുക്കും. കാസര്‍കോടിന്റെ തനത്  കലകളായ യക്ഷഗാനം, തെയ്യം തുടങ്ങി നിരവധി കലാരൂപങ്ങളും  ഘോഷയാത്രയില്‍  അണിനിരക്കും.

രാവിലെ 10 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സാമൂഹ്യനീതി ദിനാഘോഷത്തിന്റെ  ഉദ്ഘാടന ചടങ്ങ് നടക്കും. വേദി ഒന്നില്‍ രണ്ട് മണിക്ക് സ്ത്രീകളും കുട്ടികളും  സാമൂഹിക നീതി വകുപ്പും  എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.  4.30 ന്  വേദി രണ്ടില്‍ കലാപരിപാടികള്‍ അരങ്ങേറും.  ഇതേ വേദിയില്‍ രാവിലെ  എട്ട് മണിമുതല്‍ ഭിന്നശേഷിയുളളവരുടെ  അംഗപരിമിതി നിര്‍ണ്ണയവും , തല്‍സമയ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റും  , തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും.

വേദി മൂന്നില്‍ രണ്ട് മണി മുതല്‍ വികലാംഗ കമ്മീഷന്റെ  മെഗാ അദാലത്ത് ഉണ്ടായിരിക്കും. വേദി നാലില്‍ രാവിലെ 10 മണി മുതല്‍ എക്‌സിബിഷന്‍, വേദി അഞ്ചില്‍ രാവിലെ  10 മുതല്‍  ഡോക്യുമെന്ററി ഫെസ്റ്റ്, വേദി 6 ല്‍  ഉച്ചയ്ക്ക് രണ്ട് മണിക്ക്  ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. നവംബര്‍ 22ന് 10 മണിക്ക് ഒന്നാംവേദിയില്‍ നവമാധ്യമങ്ങളും  സാമൂഹ്യ നീതിയും എന്ന വിഷയത്തിലും  രണ്ട് മണിക്ക്  സാമൂഹ്യനീതിയും  പാര്‍ശ്വവല്‍കൃതസമൂഹവും എന്ന വിഷയത്തിലും  സെമിനാറുകള്‍ നടക്കും. രണ്ടാം  വേദിയില്‍ രാവിലെ  എട്ട് മണി മുതല്‍ ഭിന്നശേഷിയുളളവരുടെ അംഗപരിമിതി നിര്‍ണ്ണയ ക്യാമ്പും, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും.

വേദി മൂന്നില്‍ രാവിലെ 10ന്  വനിതാ കമ്മീഷന്‍ അദാലത്ത് നടക്കും. രണ്ട് മണിക്ക്  ബാലാവകാശ കമ്മീഷന്റെ അദാലത്തും നടക്കും. വേദി നാലില്‍ 9 മണി മുതല്‍  എക്‌സിബിഷന്‍, വേദി അഞ്ചില്‍ 9മണി മുതല്‍  ഡൊക്യുമെന്ററി ഫെസ്റ്റ്, വേദി ആറില്‍  രാവിലെ 10 മുതല്‍ ബാലാവകാശ കമ്മീഷന്റെ സംവാദം, രണ്ട് മണിക്ക് സംസ്ഥാന  ഭിന്നശേഷി നയം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വേദി ഏഴില്‍ ജോബ്‌ഫെയര്‍ നടക്കും.  നവംബര്‍ 23ന് രാവിലെ  10 ന്  ഒന്നാംവേദിയില്‍  സെമിനാര്‍.

സാമൂഹ്യനീതി  പുനരധിവാസം- പരിചരണം, ഉച്ചയ്ക്ക് 12.30 മുതല്‍ കലാപരിപാടികള്‍. വൈകീട്ട് നാലു മണിക്ക്  സമാപന സമ്മേളനവും  അവാര്‍ഡ് വിതരണവും  നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍  നടക്കും. വേദി രണ്ടില്‍ രാവിലെ എട്ട് മണി മുതല്‍  ഡിസെബിലിറ്റി ക്യാമ്പ്  ഭിന്നശേഷിയുളളവര്‍ക്കുളള ഉപകരണവിതരണം, വേദി നാലില്‍  രാവിലെ 9മണി മുതല്‍  എക്‌സിബിഷന്‍, വേദി അഞ്ചില്‍  9മണി മുതല്‍ ഡോക്യുമെന്ററി  ഫെസ്റ്റും നടക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സംസ്ഥാന സാമൂഹ്യനീതി ദിനാഘോഷത്തിന് മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി

Keywords : Kasaragod, Municipal Stadium, Programme, Kerala, Inauguration, Kasaragod-Maholsavam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia