മുനിസിപ്പല്‍ പാര്‍ക്ക് ശുചീകരിക്കുന്നതിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനും തുടക്കമായി
May 31, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 31/05/2017) പുലിക്കുന്നിലെ മുനിസിപ്പല്‍ പാര്‍ക്ക് ശുചീകരിക്കുന്നതിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനും തുടക്കമായി. കാസര്‍കോട് ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഏകോപന സമിതിയായ ഫ്രാക്കിന്റെയും കാസര്‍കോട് നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
കടപുഴകിവീണ മരങ്ങള്‍ മുറിച്ചുമാറ്റിയും പാഴ് വസ്തുക്കളും ചപ്പുചവറുകളും അടിച്ചുവൃത്തിയാക്കിയും ഫ്രാക് പ്രവര്‍ത്തകരും നഗരസഭാ ശുചീകരണ തൊഴിലാളികളും പാര്‍ക്കും പരിസരവും മാലിന്യ മുക്തമാക്കി. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങള്‍ നവീകരിക്കുക, വൈദ്യുത വിളക്കുകള്‍ പുനഃസ്ഥാപിക്കുക, പൊളിഞ്ഞുവീണ ചുറ്റുമതില്‍ പുതുക്കിപ്പണിയുക തുടങ്ങി സമഗ്രനവീകരണത്തിനുള്ള പദ്ധതികള്‍ക്ക് നഗരസഭ രൂപം നല്‍കും.
സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യമായ സുരക്ഷാനടപടികള്‍ ജില്ലാഭരണകൂടവും സ്വീകരിക്കും. പാര്‍ക്കിന്റെ സൗന്ദര്യവല്‍ക്കരണത്തിനും പരിപാലനത്തിനും ഫ്രാക് നേതൃത്വം നല്‍കും. വെല്‍ഫെയര്‍ ഫോറത്തിന്റെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ജി ബി വത്സന്‍ ആമുഖ ഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ്, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബി, ഫ്രാക് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍, എം സി ശേഖരന്‍ നമ്പ്യാര്‍, മുഹമ്മദ് ബഷീര്‍, അശോകന്‍ കുണിയേരി എന്നിവര്‍ സംസാരിച്ചു.
Keywords : Municipality, Pulikunnu Park, Kasaragod, Inauguration, FRAK.