മുനിസിപ്പല്‍ എം.എസ്.എഫ്. പ്രതിനിധി സംഗമം നടത്തി
Sep 9, 2012, 15:10 IST
കാസര്‍കോട്: നവ സമൂഹത്തിന് ധീരമായ കാല്‍വെപ്പ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സെപ്തംബര്‍ 15,16 തീയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എം.എസ്.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ്. പ്രതിനിധി സംഗമം നടത്തി.
എം.എസ്.എഫ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് തളങ്കര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമായി പിന്നാക്കം നിന്നിരുന്ന ഒരു സമൂഹത്തെ പുനരുദ്ധരിക്കുന്നതിന് എം.എസ്.എഫ്. സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മെയ്തീന് കൊല്ലമ്പാടി സമ്മാനദാനം നിര്‍വ്വഹിച്ചു.
എം.എസ്.എഫ്. ജില്ലാ നിര്‍വ്വാഹക സമിതി അംഗം റൗഫ് ബാവിക്കര പ്രമേയ വിശദീകരണം നടത്തി. എം.എസ്.എഫ് മുനിസിപ്പല്‍ പ്രസിഡന്റ് ഹബീബ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹമീദ് ബെദിര, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, പ്രവാസി ലീഗ് സെക്രട്ടറി ടി.കെ മുഹമ്മദ് കുഞ്ഞി, കാസര്‍കോട് നഗരസഭാംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ശംസീര്‍ ചെങ്കള, അഷ്ഫാഖ് തുരുത്തി, സഹീര്‍ ആസിഫ് എസ്.എ., എം.എ. നജീബ്, സി.എ അബ്ദുല്ല കുഞ്ഞി, എം.എം അബ്ദുല്‍ ഖാദര്‍, സി.ഐ.എ. ഹമീദ്, ശിഹാബ് മീലാദ്, ശഫീഖ് തുരുത്തി, അഷ്രിന്‍ ബാങ്കോട്, റാഷിദ് ഐഡിയല്‍, അസര്‍ എതിര്‍ത്തോട്, എന്നിവര്‍ സംസാരിച്ചു. സഹദ് ബാങ്കോട് സ്വാഗതവും, റഫീഖ് വിദ്യാനഗര്‍ നന്ദിയും പറഞ്ഞു.
Keywords: MSF, MSF-Meet, Kasaragod, Quiz, Thiruvananthapuram, Muslim Youth League, Price, Majeed Thalangara, Rouf Bavikara