Event | ആവേശമായി നഗരസഭയുടെ ജനകീയ 'കര്‍ക്കടകക്കഞ്ഞി' ക്യാമ്പ്
കര്‍ക്കടകക്കഞ്ഞി ക്യാമ്പ്, കാസര്‍കോട് നഗരസഭ, ആയുര്‍വേദം, ആരോഗ്യം
കാസര്‍കോട്: (KasargodVartha) നഗരസഭയും അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയും കുടുംബശ്രീയും സംയുക്തമായി ജനകീയ 'കര്‍ക്കടകക്കഞ്ഞി' ക്യാമ്പ് സംഘടിപ്പിച്ചു.
കേരളത്തിലെ പരമ്പരാഗത ചികിത്സാ വിധി പ്രകാരം ആരോഗ്യ പരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കിടകക്കഞ്ഞി.
കർക്കടക മാസത്തിലെ ആരോഗ്യ പരിപാലനത്തിന് പ്രധാനമായ കർക്കടകക്കഞ്ഞിയെക്കുറിച്ച് വിശദമായ വിവരങ്ങൾ പങ്കുവെച്ചു. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർ പറഞ്ഞു.
നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, അണങ്കൂര്‍ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. സ്വപ്ന, ഡോ. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 'ആരോഗ്യം ആയുര്‍വേദത്തിലൂടെ' എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ നടന്നു. ഡോ. അഞ്ജു രാമചന്ദ്രന്‍ നന്ദി പറഞ്ഞു.
#KarkidakamKanji #Ayurveda #HealthCamp #Kasaragod #Kerala #TraditionalMedicine #Wellness