city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭാ ചെയര്‍മാന്‍ ഓണത്തലേന്ന് ചൂലെടുത്തു; കാഞ്ഞങ്ങാട് ഒറ്റ രാത്രി കൊണ്ട് ക്ലീന്‍ സിറ്റിയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 15/09/2016) ഓണം - ബക്രീദ് ആഘോഷ കച്ചവടത്തിന്റെ അവശിഷ്ടങ്ങള്‍ നഗരത്തിന്റെ വഴിയോരങ്ങളില്‍ നിറഞ്ഞ് കവിഞ്ഞ് ചീഞ്ഞളിയുന്നതിന് മുമ്പേ നഗരസഭാ ചെയര്‍മാനും സഹ പ്രവര്‍ത്തകരും ചൂലെടുത്തു. ബക്രീദ് - ഓണം വഴിയോര കച്ചവടത്തിന്റെ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ നഗരം ഒറ്റ രാത്രി കൊണ്ട് ക്ലീന്‍ സിറ്റിയായി. ഓണത്തലേന്ന് രാത്രി 10 മണിയോടെയാണ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനും സഹപ്രവര്‍ത്തകരും ഒരുപറ്റം ശുചീകരണ തൊഴിലാളികളുമായി നഗരത്തിലിറങ്ങിയത്.

ചെയര്‍മാന് പുറമെ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സന്തോഷ് കുശാല്‍ നഗര്‍, രതീഷ് ബല്ല, എം എം നാരായണന്‍, നഗരസഭാ കൗണ്‍സില്‍ ക്ലര്‍ക്ക് വേണുഗോപാലന്‍, മുന്‍ കൗണ്‍സിലര്‍മാരായ സുഷാന്ത്, മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രികാല ശുചീകരണ പ്രവര്‍ത്തനം നടന്നത്. അതിയാമ്പൂര്‍ പാര്‍കോ ക്ലബ്ബ് പ്രവര്‍ത്തകരും സഹായത്തിനെത്തി.

പെരുന്നാള്‍- ഓണം പോലുള്ള ആഘോഷവേളകളിലെ വഴിയോര കച്ചവടങ്ങളുടെ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് ദിവസങ്ങളോളം നഗരം ദുര്‍ഗന്ധം പേറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ചെയര്‍മാനും സഹപ്രവര്‍ത്തകരും ഓണത്തലേന്ന് രാത്രി തന്നെ ശുചീകരണ പ്രവര്‍ത്തനവുമായി നഗരത്തിലിറങ്ങിയത്. രാത്രി പത്ത് മണിയോടെ ആരംഭിച്ച ശുചീകരണ യജ്ഞം പുലര്‍ച്ചെ അഞ്ച് വരെ നീണ്ടു.

നഗരസഭാ ചെയര്‍മാന്‍ ഓണത്തലേന്ന് ചൂലെടുത്തു; കാഞ്ഞങ്ങാട് ഒറ്റ രാത്രി കൊണ്ട് ക്ലീന്‍ സിറ്റിയായി

Keywords: Kasaragod, Kanhangad, Municipality, Onam-celebration, Eid_Ul_Hajj, Clean city, Chairman, V V Rameshan, N Unnikrishnan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia