city-gold-ad-for-blogger

പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിംഗ് ഏരിയ തിരിച്ചത് തൊഴിലാളി സംഘടന; നീക്കം ചെയ്യുമെന്ന് നഗരസഭ

കാസര്‍കോട്: (www.kasargodvartha.com 23.06.2016) നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിംഗ് ഏരിയ തിരിച്ചത് തൊഴിലാളി സംഘടന. നഗരസഭയുടെ അനുമതി ഇല്ലാതെ ചെയ്ത ഈ സംവിധാനം ഒഴിവാക്കുമെന്ന് നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. പകരം നഗരസഭ തന്നെ പാര്‍ക്കിംഗ് ഏരിയ നിര്‍ണ്ണയിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ തൊഴിലാളി യൂണിയന്റെ (സിഐടിയു) പേരില്‍ സംഘടന പാര്‍ക്കിംഗ് ഏരിയ നിര്‍ണ്ണയിച്ച് കൊണ്ട് സ്റ്റിക്കര്‍ പതിച്ചത്. ഓരോ സ്ഥലത്തേക്കും പോകേണ്ട ബസുകളുടെ പാര്‍ക്കിംഗ് ഏരിയയാണ് നിര്‍ണ്ണയിച്ചത്.

ഇതിനെതിരെ മറ്റു തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് നഗരസഭ ഇടപെടുമെന്ന് അറിയിച്ചത്. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. പാര്‍ക്കിംഗ് ഏരിയ നിര്‍ണ്ണയിക്കണമെന്ന് നേരത്തെ തന്നെ എഞ്ചിനീയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സിഐടിയുവിന്റെ പേരില്‍ ബസ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് ഏരിയ നിര്‍ണ്ണയം നടന്നത്.

കൃത്യമായ രീതിയിലല്ല ഇത് ചെയ്തതെന്നും നഗരസഭ തന്നെ പറയുന്നു. ആരേയും ഇതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും നഗരസഭ അധികൃതര്‍ വെളിപ്പെടുത്തി.

പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിംഗ് ഏരിയ തിരിച്ചത് തൊഴിലാളി സംഘടന; നീക്കം ചെയ്യുമെന്ന് നഗരസഭ

പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിംഗ് ഏരിയ തിരിച്ചത് തൊഴിലാളി സംഘടന; നീക്കം ചെയ്യുമെന്ന് നഗരസഭ

പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിംഗ് ഏരിയ തിരിച്ചത് തൊഴിലാളി സംഘടന; നീക്കം ചെയ്യുമെന്ന് നഗരസഭ

Keywords: Kasaragod, Bus, Municipality, Parking, CITU, Engineering, Permission, Standing Committee Chairman, KM Abdul Rahman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia