city-gold-ad-for-blogger

മേഖലാതല ഇസ്‌ലാമിക കലാമേളയില്‍ മേല്‍പ്പറമ്പ് മുനീറുല്‍ ഇസ്‌ലാം മികച്ച മദ്‌റസ

കീഴൂര്‍:(www.kasargodvartha.com 12.04.2014) കീഴൂര്‍ സി.എം.ഉസ്താദ് നഗറില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടിക്കുളം മേഖലാതല ഇസ്ലാമിക കലാമേളയില്‍ മേല്‍പറമ്പ് മുനീറുല്‍ ഇസ്ലാം മദ്‌റസ മികച്ച മദ്‌റസയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഒമ്പത് റെയ്ഞ്ചുകളില്‍ നിന്നായി റെയ്ഞ്ച് തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ 700 ല്‍ പരം മത്സരാര്‍ത്ഥികള്‍ മത്സരിച്ച കലാമേളയില്‍ 110 മദ്‌റസകളില്‍ നിന്നാണ് വിദ്യാര്‍ത്ഥി-മുഅല്ലിം വിഭാഗത്തിലും കൂടി 182 പോയിന്റ് നേടി മേല്‍പ്പറമ്പ് മദ്‌റസ ജേതാക്കളായത്.

സബ് ജൂനിയര്‍ മലയാള ഗാനം, ജൂനിയര്‍ കയ്യെഴുത്ത്, സീനിയര്‍ പടപ്പാട്ട്, മലയാള ഗാനം, ബുര്‍ദ്ദാലാപനം, സൂപ്പര്‍ സീനിയര്‍ ഹിഫ്‌ള്, മുഅല്ലിം മലയാള പ്രസംഗം, പ്രബന്ധം, പടപ്പാട്ട്, ബുര്‍ദ്ദാലാപനം എന്നിവയില്‍ ഒന്നാം സ്ഥാനവും സബ് ജൂനിയര്‍ സമൂഹ ഗാനം, മുഅല്ലിം വിളംബരം, ഉറുദു പ്രസംഗം, അറബി പ്രസംഗം എന്നിവയില്‍ രണ്ടാം സ്ഥാനവും മദ്‌റസ കരസ്ഥമാക്കി.

മികച്ച വിജയം കരസ്ഥമാക്കിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ജമാഅത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം സഅദുള്ള, ട്രഷറര്‍ സി.ബി.ഹനീഫ ഹാജി, സ്വദര്‍ മുഅല്ലിം സി.ടി.ഹംസ ഫൈസി, മദ്‌റസ കമ്മിറ്റി ചെയര്‍മാന്‍ സി.ബി. ബാവ ഹാജി, കണ്‍വീനര്‍ സൈഫുദ്ദീന്‍ മാക്കോട്, വൈസ് ചെയര്‍മാന്‍ ഹംസ കട്ടക്കാല്‍, പി.ടി.എ.പ്രസിഡന്റ് സലാം കൈനോത്ത് എന്നിവര്‍ അഭിനന്ദിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


മേഖലാതല ഇസ്‌ലാമിക കലാമേളയില്‍ മേല്‍പ്പറമ്പ് മുനീറുല്‍ ഇസ്‌ലാം മികച്ച മദ്‌റസ

Keywords:  Malayalam News, Kasaragod, Melparamba, madrasa, Madrasa-grand, Kizhur.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia