മുനീറിനെ വിധി തട്ടിയെടുത്തത് ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍
Mar 26, 2012, 12:00 IST

നാലുവര്‍ഷത്തിലധികം ദുബായിലായിരുന്ന മുനീര്‍ രണ്ട്മാസം മുമ്പാണ് നാട്ടിലെത്തിയത്. തലപ്പാടിയില്‍ ഹോട്ടല്‍ വാങ്ങി കുടുംബത്തിന്റെ ഉത്തരവാദിത്വം നിറവേറ്റി വരുന്നതിനിടയിലാണ് മുനീറിനെ വിധി തട്ടിയെടുത്തത്. സാമ്പത്തിക തകര്‍ച്ച മൂലമാണ് ദുബൈയിലെ ജോലി മതിയാക്കി നാട്ടില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച രാത്രി 7.30 മണിയോടെ വീട്ടില്‍ നിന്നും തലപ്പാടിയിലെ ഹോട്ടലിലേക്ക് പോകുമ്പോള്‍ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മുനീര്‍ മരിച്ചു. യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മംഗല്‍പ്പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ മുനീറിന്റെ മയ്യത്ത് ഖബറടക്കും. മുന്‍ഷീദ്, മുജീബ്, മുന്‍സീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kumbala, kasaragod, Accident