കാസര്‍കോടിന്റെ ശാശ്വത സമാധാനത്തിന് ഒരുമയുടെ സന്ദേശവുമായി മുനവ്വറലി തങ്ങളുടെ സൗഹൃദയാത്ര
Aug 16, 2017, 21:44 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2017) കാസര്‍കോടിന്റെ ശാശ്വത സമാധാനത്തിന് സഹവര്‍ത്തിത്വത്തിന്റെയും ഒരുമയുടെയും സന്ദേശുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സൗഹൃദയാത്ര നടത്തി. ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന മുദ്രവാക്യമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി നടന്ന യാത്രയില്‍ ജില്ലയിലെ വിവിധ മതനേതാക്കളും സാംസ്‌ക്കാരിക നായകരുമായി കൂടികാഴ്ച നടത്തി. വിവിധ മതസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച തങ്ങള്‍ക്ക് ക്ഷേത്ര സ്ഥാനികരും വികാരിമാരും ഇമാമുമാരും ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്.
തളങ്കര മാലിക്ക് ദിനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുമായി തങ്ങള്‍ സംവദിച്ചു. ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് സ്വീകരണം നല്‍കി. റിയാസ് മൗലവി കൊല്ലപ്പെട്ട ചൂരി മസ്ജിദും റിഷാദിന്റെ വീടും സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. ഉളിയയിലെ ധന്വന്തരി മഹാവിഷ്ണു ക്ഷേത്ര തന്ത്രികളായ ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആശ്രയെ സന്ദര്‍ശിച്ചു. സുബ്രമണ്യ ആശ്ര, കിഷോര്‍ ആശ്ര, മുരളി ആശ്ര, മധൂര്‍ വാസുദേവ ഹൊള്ള തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് മായിപ്പാടി രാജാവ് രാജേന്ദ്ര വര്‍മ രാജയെ സന്ദര്‍ശിച്ചു.
ബേള വ്യാകുല മാതാ ചര്‍ച്ചിലെത്തിയ തങ്ങളെ റവ. ഫാദര്‍ വലേരിയന്‍ ഫ്രാങ്ക് സ്വീകരിച്ചു. നീര്‍ച്ചാല്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ വീട്ടിലെത്തിയ തങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ട്, ശാരദ ഭട്ട്, ശീലകെ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ മന്തി സി ടി അഹ് മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ടി ഇ അബ്ദുല്ല, കെ ഇ എ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ്, ജില്ലാ ഭാരവാഹികളായ യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍ തങ്ങളോടപ്പം യാത്രാ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Inauguration, Malik deenar, Madhur, Temple, Munavver Ali Thangal.