city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രദ്ധവേണം: മുനവ്വറലി തങ്ങള്‍

മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രദ്ധവേണം: മുനവ്വറലി തങ്ങള്‍
ചട്ടഞ്ചാല്‍: മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ വേണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഐ.സി പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മഹത്തായ ദൗത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വിജ്ഞാനത്തിലധിഷ്ഠിതമായി വളരുകയെന്ന ഇസ്ലാമിന്റെ സന്ദേശമാണ് അതുയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഐ.സി 19 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മേളന സുവനീര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വേദിയില്‍ മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. എം.ഐ.സി പ്രസിഡന്റ് ഖാസി ത്വാഖാ അഹ്മദ് മൗലവി അദ്ധ്യക്ഷംവഹിച്ചു.

യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, കെ.എസ് അലി തങ്ങല്‍ കുമ്പോല്‍, ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, എം.എസ് മദനി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, കെ.മൊയ്തീന്‍ കുട്ടി ഹാജി, മുന്‍മന്ത്രി സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഇ. ചന്ദ്രശേഖര്‍ എം.എല്‍.എ, കെ.എം സൈനുദ്ദീന്‍ ഹാജി, സ്വാലിഹ് മുസ്ലിയാര്‍, ഇബ്രാഹിം മുസ്ലിയാര്‍ കാഞ്ഞങ്ങാട്, ശംസുദ്ദീന്‍ ഫൈസി, പാദൂര്‍ കുഞ്ഞാമു ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ടി.ഡി അഹ്മദ് ഹാജി, ജലീല്‍ കടവത്ത്, റഷീദ് ബെളിഞ്ചം, ടി.കെ ഉമര്‍ കുഞ്ഞി തെക്കില്‍, ശാഫി തൈര, മല്ലം സുലൈമാന്‍ ഹാജി, റഫീഖ് അങ്കക്കളരി, ഇബ്രാഹിം മണ്യ, മിഅ്‌റാജ് നൗശാദ് കളനാട്, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി, ശാഫി കട്ടക്കാല്‍, അന്‍വര്‍ ഹുദവി മാവൂര്‍, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, ശാഫി ഹാജി ബേക്കല്‍, അഡ്വ. സി.എന്‍ ഇബ്രാഹിം, ചെറുകോട് അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഖുര്‍ആന്‍ ക്ലാസിന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാ ഖാസിമി മുത്തേടം നേതൃത്വം നല്‍കി. ദിക്‌റ് ഹല്‍ഖ സി.എം ഉസ്താദ് അനുസ്മരണം, പ്രാര്‍ത്ഥനാ സദസ്സ് കണ്ണൂര്‍ നാഇബ് ഖാസി ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തിയതോടു കൂടിയാണ് സമ്മേളന പരിപാടിക്ക് തുടക്കം കുറിച്ചത്.
ശനിയാഴ്ച സുബ്ഹ് നിസ്‌കാരാനന്തരം അബ്ദുല്‍ ഖാദിര്‍ ബാഖവി നദ്‌വി മാണിമൂലയുടെ നേതൃത്വത്തില്‍ ഉദ്‌ബോധനം നടക്കും. എട്ട് മണിക്ക് നടക്കുന്ന ഫിഖ്ഹ് സെമിനാര്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മീത്തബയലിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പ്രവാസി സംഗമം കേരള ടൂറിസ്റ്റ് വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞി, ഖത്തര്‍ ശാഫി ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ, എ.പി ഉമര്‍ കാഞ്ഞങ്ങാട് സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന പൈത്യകം സാംസ്‌കാരികം ചരിത്രം സെക്ഷന്‍ കെ. മൊയ്തീന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.

Keywords: Kasaragod, MIC, Munavaralli Shihab Thangal, Chattachal, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia