city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­നം മുനവ്വറലി ശിഹാബ് ത­ങ്ങള്‍ ഉ­ദ്­ഘാട­നം ചെയ്യും

യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­നം മുനവ്വറലി ശിഹാബ് ത­ങ്ങള്‍ ഉ­ദ്­ഘാട­നം ചെയ്യും
കാസര്‍­കോ­ട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം 13, 14, 15 തീയതികളില്‍ കാസര്‍­കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം മര്‍­ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ നട­ക്കു­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന പ്രമേയം ഉയര്‍ത്തിപ്പി­ടി­ച്ചാ­ണ് സ­മ്മേ­ളനം.

13ന് രാ­വിലെ 9.30ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി പതാക ഉയര്‍­ത്തു­ന്ന­തോ­ടെ­യാ­ണ് സ­മ്മേ­ള­ന­ത്തി­ന് തുടക്കം. 10 മണിക്ക് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി മുഖ്യ പ്രഭാഷണം നടത്തും. 2.30 ന്് നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും. പിണങ്കോട് അബൂബക്കര്‍ സാഹിബ് വിഷയം അവതരിപ്പിക്കും.

വൈകുന്നേരം ആറുമണിക്ക് നടക്കുന്ന നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള യുവജന കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. ഹാഷിം അരിയില്‍ വിഷയം അവതരിപ്പിക്കും. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ അധ്യക്ഷത വഹി­ക്കും.

14 ന് ഉച്ചയ്ക്ക് 2.30ന് മണിക്ക് കൊലപാതക രാഷ്ട്രീയത്തിനെതിരെ മനസ്സാക്ഷിയുടെ ശബ്ദം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് വിഷയം അവ­ത­രി­പ്പി­ക്കും. വൈകുന്നേ­രം ആറ് മണിക്ക് നടക്കുന്ന തലമുറ സംഗമം എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. യൂസഫ് ഉളുവാര്‍ അധ്യക്ഷത വഹിക്കും.

15ന് രണ്ട് മണിക്ക് വൈറ്റ് ഗാര്‍ഡ് പരേഡ് ആരംഭിക്കും. അഞ്ച് മണിക്ക് പൊതു സമ്മേളനം. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മു­ഖ്യാ­തിഥി ആയിരിക്കും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി പ്രമേയ പ്രഭാഷണവും, കെ.എം. ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണവും നടത്തും. ചെര്‍ക്കളം അബ്ദുല്ല ഉപഹാര സമര്‍പണം നടത്തും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അസി.സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, അഡ്വ. ഹമീദലി ഷം­നാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ചെര്‍ക്കളം അ­ബ്­ദുല്ല, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷ്‌റഫ്
അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസഫ് ഉളു­വാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് ഇടനീര്‍
നാസര്‍ ചായിന്റടി, മമ്മു ചാ­ല തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധി­ച്ചു.

Keywords:  Kasaragod, Muslim Youth League, C.T Ahmmed Ali, Cherkalam Abdulla, P.K.Kunhalikutty, Munavar Ali Shihab Thangal, Press meet, Malayalam News, Munavarali Shihab Thangal will inaugurate Youth leage meet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia