city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുനവ്വറലി ശിഹാബ് തങ്ങള്‍-പേരോട് സമാഗമം; ഐക്യസന്ദേശത്തില്‍ ആവേശം പകര്‍ന്ന് വിശ്വാസികള്‍

കാസര്‍കോട്: (www.kasargodvartha.com 14.12.2014) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ മത പ്രഭാഷണ പരിപാടിയില്‍ മുനവ്വറലി ശിഹാബ് തങ്ങളും, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയും വേദി പങ്കിട്ടത്  മതപ്രഭാഷണം ശ്രവിക്കാനെത്തിയവര്‍ക്ക് ആവേശം പകര്‍ന്നു. സുന്നികളിലെ വിഘടിച്ചു നില്‍ക്കുന്ന രണ്ടു ഗ്രൂപ്പുകളുടെ നേതാക്കളായ ഇരുവരും ശനിയാഴ്ച രാത്രിയാണ് ഒരേ വേദിയിലെത്തിയത്.  ആദ്യമായാണ് ഇത്തരമൊരു സമാഗമം കാസര്‍കോട് നടന്നത്. സുന്നി ഐക്യത്തിന്റെ സന്ദേശമാണ് ഇതുവഴി വിശ്വാസികള്‍ക്ക് ലഭിച്ചത്.

സുന്നികളുടെ പൂര്‍ണ ഐക്യമെന്ന അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ മകന്‍ മുനവ്വറലി ഷിഹാബ് തങ്ങള്‍ നേരത്തെയും കാന്തപുരം ഉള്‍പെടെയുള്ള നേതാക്കള്‍ അഥിതികളായെത്തുന്ന വിവിധ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു. കാസര്‍കോട് നെല്ലിക്കുന്നിലെ ഈ സമാഗമത്തിന് വേദിയൊരുക്കിയ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഭാരവാഹികളെ പല കോണുകളില്‍ നിന്നും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വന്‍ ജനക്കൂട്ടമാണ് പ്രഭാഷണം ശ്രവിക്കാന്‍ ശനിയാഴ്ച നെല്ലിക്കുന്നില്ലെത്തിയത്.

ഖുര്‍ ആനും നബിചര്യയും മുറുകെപ്പിടിച്ചു ജീവിക്കാന്‍ ഓരോ മുസല്‍മാനും ശ്രദ്ധിക്കണമെന്ന് പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയതിനു ശേഷം നടത്തിയ പ്രഭാഷണത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്ലാമിന്റെ നിഷ്‌ക്കര്‍ഷകളില്‍ നിന്നുള്ള വ്യതിചലനമാണ് ഇന്നത്തെ സാമൂഹ്യ അപചയങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍വ്വികരുടെ മഹത്തായ പാത പിന്തുടര്‍ന്നു സ്വര്‍ഗാവകാശികളാകാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ഉദ്‌ബോദിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന്, ഹാജി പൂന അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, കേളുവളപ്പ് ഇബ്രാഹിം ഹാജി, പി.കെ.ഖാദര്‍, ഖാദര്‍ ബങ്കര, ജി.എസ്.അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞായറാഴ്ച രാത്രി ഇ.പി.ഹംസത്തു സഅദി പ്രഭാഷണം നടത്തും. ടി.എം.ഇബ്രാഹിം മുസ്ല്യാര്‍ ബേക്കല്‍ വിശിഷ്ടാതിഥിയായിരിക്കും.
മുനവ്വറലി ശിഹാബ് തങ്ങള്‍-പേരോട് സമാഗമം; ഐക്യസന്ദേശത്തില്‍ ആവേശം പകര്‍ന്ന് വിശ്വാസികള്‍
മുനവ്വറലി ശിഹാബ് തങ്ങള്‍-പേരോട് സമാഗമം; ഐക്യസന്ദേശത്തില്‍ ആവേശം പകര്‍ന്ന് വിശ്വാസികള്‍

മുനവ്വറലി ശിഹാബ് തങ്ങള്‍-പേരോട് സമാഗമം; ഐക്യസന്ദേശത്തില്‍ ആവേശം പകര്‍ന്ന് വിശ്വാസികള്‍
മുനവ്വറലി ശിഹാബ് തങ്ങള്‍-പേരോട് സമാഗമം; ഐക്യസന്ദേശത്തില്‍ ആവേശം പകര്‍ന്ന് വിശ്വാസികള്‍ മുനവ്വറലി ശിഹാബ് തങ്ങള്‍-പേരോട് സമാഗമം; ഐക്യസന്ദേശത്തില്‍ ആവേശം പകര്‍ന്ന് വിശ്വാസികള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia