Accident | നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി 4 വാഹനങ്ങൾ തകർത്തു; വാവുബലി ദർപ്പണത്തിന് കെട്ടിയ പന്തലും ഇടിച്ചുപൊളിച്ചു; 3 പേർക്ക് പരുക്ക്
Mar 11, 2024, 13:16 IST
ബേക്കൽ: (KasargodVartha) നിയന്ത്രണം വിട്ട ഗുജിരി ലോറി പാഞ്ഞുകയറി നാല് വാഹനങ്ങൾ തകർത്തു. വാവുബലി ദർപ്പണത്തിനായി കെട്ടിയ പന്തലും ഇടിച്ചുപൊളിച്ചു. തിങ്കളാഴ്ച രാവിലെ 6.45 മണിയോടെയാണ് അപകടം. രണ്ട് കാർ, സ്‌കൂടർ, ഓടോറിക്ഷ എന്നിവയെയാണ് തകർത്തത്. ഓടോറിക്ഷ ഡ്രൈവർ ബേക്കൽ മലാംകുന്നിലെ ശ്രീപതി (35), ഓടോറിക്ഷയിൽ ഉണ്ടായിരുന്ന കോട്ടിക്കുളത്തെ യാത്രക്കാരി, റോഡരികിൽ കടലിലേക്ക് ഇറങ്ങാനായി കെട്ടിയ പടവിൽ ഇരിക്കുകയായിരുന്ന കോട്ടിക്കുളത്തെ മണി (36) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ കോട്ടിക്കുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സ്ത്രീയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടം വരുത്തിയത്. വാവുബലി ദർപ്പണത്തിനായി കെട്ടിയ പന്തലും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കെട്ടിയ ഫ്‌ലക്‌സ് ബോർഡും തകർത്ത് സ്ഥലത്തെ മണ്ണിൽ പുതഞ്ഞാണ് ലോറി നിന്നത്.
കഴിഞ്ഞ ദിവസം നടന്ന വാവുബലി ദർപ്പണത്തിനായി കെട്ടിയ പന്തൽ പൊളിച്ചു നീക്കിയിരുന്നില്ല. ഈ പന്തലാണ് ലോറി ഇടിച്ചു നിരത്തിയത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. സ്‌കൂടർ, ഓടോറിക്ഷ എന്നിവ പൂർണമായി തകർന്നു. കാറുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.