കാസര്‍കോട്ടെ പോലീസ് നവീകരണത്തിന് 305 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം
Jul 23, 2012, 12:28 IST
കാസര്‍കോട് : ജില്ലയിലെ പോലീസ് വിഭാഗത്തെ നവീകരിക്കുന്നതിന്റെ ഭാഗമായി 13-ാം ധനകാര്യ കമ്മീഷന് മുഖേന 305 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എ.എല്‍.എയെ അറിയിച്ചു. 2011-12 വര്‍ഷത്തില്‍ 13.34 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിച്ചതായി മന്ത്രി പറഞ്ഞു.
ഈ തുക ഉപയോഗിച്ച് കാസര്‍കോട് ജില്ലയിലെ കുമ്പള, ആദൂര്‍ എന്നീ പോലീസ് സര്‍ക്കിള്‍ ഓഫീസുകളുടെയും, ഹൊസ്ദുര്‍ഗ്, നീലേശ്വരം, കാസര്‍കോട് ടൗണ്‍, കുമ്പള, ബേക്കല്‍ ടൂറിസ്റ്റ് പോലീസ് അസിസ്റ്റന്റ് സെന്റര്‍, കാസര്‍കോട് സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് ബ്യൂറോ, കാസര്‍കോട് ഫോറിനേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍, പെരിയയില്‍ ഒരു എ. ടൈപ്പ് ഡോര്‍മിറ്ററി, കാസര്‍കോട് ടൗണില്‍ ഒരു ബി.ടൈപ്പ് ഡോര്‍മിറ്ററി എന്നീ കമ്മ്യൂണിറ്റി പോലീസ് റിസോഴ്സ് സെന്ററുകളുടെയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മേല്‍പ്പറഞ്ഞ പദ്ധതികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എം.എല്‍.എയെ അറിയിച്ചു.

Keywords: Kasaragod, N.A.Nellikunnu, Minister Thiruvanchoor Radhakrishnan, Project