ഊര്‍ജ സംരക്ഷണ സന്ദേശത്തിന് മുന്നിട്ടിറങ്ങി മുള്ളേരിയയിലെ എന്‍ എസ് എസ്
Apr 14, 2016, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 14.04.2016) ഊര്‍ജ സംരക്ഷണ സന്ദേശത്തിന് മുന്നിട്ടിറങ്ങി മുള്ളേരിയയിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നു. വേനല്‍ കാലത്ത് വര്‍ധിച്ച് വരുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ വീട് സന്ദര്‍ശനം നടത്തി ഊര്‍ജ സംരക്ഷണ പ്രചരണം ആരംഭിച്ചത്.
ഇതിന്റെ മുന്നോടിയായി കെ എസ് ഇ ബി അസി. എക്‌സി. ചീഫ് എഞ്ചിനീയര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍, സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ സംരക്ഷണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ വേനല്‍ കാലത്ത് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനുള്ള മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലിപ്പു. ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മുള്ളേരിയ സ്‌കൂളിലെ എന്‍ എസ് എസിന്റെ 100 വിദ്യാര്‍ത്ഥികള്‍ 25 ഗ്രൂപ്പുകളായി തിരിഞ്ഞ് കാറഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് നോട്ടീസ് വിതരണം ചെയ്തു.
ഓരോ വീട്ടിലെയും കഴിഞ്ഞ മാസത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ കണക്കുകള്‍ ശേഖരിച്ചു. അടുത്ത സന്ദര്‍ശനത്തില്‍ മീറ്റര്‍ റീഡിങ്ങിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞ വീട്ടുകള്‍ക്ക് കെ എസ് ഇ ബിയുടെ സഹായത്തോടെ സമ്മാനം നല്‍കുവാനും തീരുമാനിച്ചു. അതോടപ്പം ഓരോ വിദ്യാര്‍ത്ഥിയും തന്റെ വീടിന്റെ തൊട്ടടുത്തുള്ള അഞ്ച് വീടുകളില്‍ അതുവഴി 500 വീടുകളില്‍ ഈ സന്ദേശം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാരിന്റെ ലാഭപ്രഭ പദ്ധതിയമായി സഹകരിച്ച് മുള്ളേരിയയിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നടത്തിയ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനം അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷവും പ്രവര്‍ത്തനം നടത്തുന്നത്. രണ്ടാം ഘട്ട പ്രവര്‍ത്തനം മുള്ളേരിയക്കടുത്തുള്ള പാര്‍ത്തകൊച്ചിയിലെ മാധവ ഭട്ടിന്റെ വീട്ടില്‍ പ്രോഗ്രാം ഓഫീസര്‍ ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
Keywords: Mulleria, Kasaragod, NSS, Campaign, School, Energy saving Programme, KSEB.