മുള്ളേരിയ 110 കെ വി സബ്സ്റ്റേഷനിൽ തീപ്പിടുത്തം; അഞ്ച് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി

● ജീവനക്കാർ സ്വന്തമായി തീയണയ്ക്കാൻ ശ്രമം നടത്തി.
● തീയണച്ചതിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ പങ്കെടുത്തു.
● ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അറിയിപ്പ്.
● ആളപായമില്ല.
കാസർകോട്: (KasargodVartha) മുള്ളേരിയയിലെ 110 കെ.വി. സബ്സ്റ്റേഷൻ യാർഡിൽ വലിയ തീപ്പിടുത്തം സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3:30 ഓടെയാണ് സബ്സ്റ്റേഷനിലെ പൊട്ടൻഷ്യൽ ട്രാൻസ്ഫോമറിന് തീപിടിച്ചത്.
തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ സ്ഥലത്തുണ്ടായിരുന്ന ഏകദേശം പത്തോളം അഗ്നിശമനികൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിഫലമായി. തുടർന്ന് ജീവനക്കാർ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. എൻ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളെത്തി വെള്ളവും ഫോമും ഉപയോഗിച്ച് തീയണച്ചു.
ഈ സമയം ചെർക്കള, മുള്ളേരിയ, ബദിയടുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തീപിടിച്ച യാർഡ് ഒഴിവാക്കിക്കൊണ്ട് പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് സബ്സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങളായ എം. രമേശൻ, എസ്. അരുൺകുമാർ, പി. സി. മുഹമ്മദ് സിറാജുദ്ദീൻ, കെ. സതീഷ്, ഹോം ഗാർഡ് ടി. വി. പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: A significant fire broke out at the 110 KV substation yard in Mulleria, Kasaragod, affecting a potential transformer. Firefighters extinguished the blaze, which caused a temporary power outage in five nearby areas.
#KasaragodFire, #PowerOutage, #MulleriaSubstation, #KeralaNews, #FireAccident, #EmergencyResponse