മുളിയാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ബ്രഹ്മകലശം സമാപിച്ചു
Jun 1, 2015, 09:30 IST
മുളിയാര്‍: (www.kasargodvartha.com 01/06/2015) ഭക്തിയുടെ നിറവില്‍ മുളിയാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ബ്രഹ്മകലശം സമാപിച്ചു. നിരവധി പേരാണ് ക്ഷേത്ര ദര്‍ശനത്തില്‍ പങ്കെടുത്തത്. രാവിലെ അഞ്ച് മണിക്ക് നട തുറന്നു. ഗണപതി ഹോമം തൈലാഭിഷേകം ബ്രഹ്മകലഷഭിശേകം വൈകീട്ട് 6.30 നു ദീപാരാധന, അത്താഴപൂജ, ശ്രീ ഭൂതബലി ഉത്സവം എന്നിവ നടന്നു.
നേരത്തേ രാവിലെ ഒമ്പത് മണിക്ക് അരുണ കെ.എസ് ഭട്ടിന്റെ കര്‍ണാടക ശാസ്ത്രീയ സംഗീതവും 11 നു മൗനേഷ് കുമാര്‍ ചാവണിയുടെ ഹിന്ദുസ്ഥാനി ഭക്തി സംഗീതവും നടന്നു. വൈകീട്ട് അഞ്ച് മണിക്ക് ധാര്‍മിക - സാംസ്‌കാരിക സമാപന സമ്മേളനത്തില്‍ ഇടനീര്‍ മടാതിപതി ശ്രീ ശ്രീ ശ്രീ കേശവാനന്ദ ഭാരതി ശ്രീപാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ലക്ഷ്മി നാരായണ പൂജ ധര്‍മദര്‍ഷി ശ്രീ ഹരികൃഷ്ണ പുനരൂര്‍, ടി. ശ്യാം ഭട്ട്, ശ്രീ സുബ്രായ ബല്ലുല്ലയ, പി വി രമേശന്‍, ബി ഗണേഷ് നായക്, സന്തോഷ് കുമാര്‍ നരികേശന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സീതാരാമ ബല്ലുല്ലായ സ്വാഗതവും കുഞ്ഞിരാമന്‍ ചേടിക്കാല്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Cherkala, Povvel, Muliyar, Temple fest, Brahma Kalasholsavam.