city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാന്ത്വന സ്പര്‍ശവുമായി വീണ്ടും മുളിയാര്‍ കൂട്ടായ്മ; ചികിത്സാ ധനസഹായം കൈമാറി

ബോവിക്കാനം: (www.kasargodvartha.com 18.04.2017) കാരുണ്യ സ്പര്‍ശവുമായി അവരെത്തി. മുളിയാറിലെ ചിപ്ലിക്കയത്തെ സുമതിയുടെ   ചികിത്സാസഹായ വിതരണം അവരുടെ വസതിയില്‍ വച്ച് പരിധിയിലെ ക്ലബ് പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രധാനികള്‍, കൂട്ടായ്മ മെമ്പര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരള സാമൂഹ്യസുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ കൈമാറി.

പ്രാദേശിക ക്ലബ് പ്രവര്‍ത്തകരായ മണി, രാഹുല്‍, മുളിയാര്‍ ഹെല്‍ത്ത് സെന്റര്‍ ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, നാരായണന്‍ നാണംവയല്‍, രമണന്‍ ചിപ്ലിക്കയ എന്നിവരെ കൂടാതെ മുളിയാര്‍ കൂട്ടായ്മയെ പ്രതിനിധീകരിച്ച് പ്രവീണ്‍ മന്ജക്കല്‍, ബാലചന്ദ്രന്‍ പാണൂര്‍, അനന്തന്‍ മുണ്ടക്കൈ, ചന്ദ്രന്‍ കൈലാസം, സുനില്‍ കര്‍മംതോടി  മണി നയനം, ജിതേഷ് ഇരിയണ്ണി, സുധാകരന്‍ മുളിയാര്‍, സുനില്‍ മുളിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മ ഒട്ടേറെ രോഗികള്‍ക്കും നിര്‍ധനര്‍ക്കും സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

സാന്ത്വന സ്പര്‍ശവുമായി വീണ്ടും മുളിയാര്‍ കൂട്ടായ്മ; ചികിത്സാ ധനസഹായം കൈമാറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Bovikanam, Helping Hands, Treatment, Club, Muliyar Koottayma gives financial aid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia