മുളിയാര്‍ വ്യാജപട്ടയം: തഹസില്‍ദാരടക്കം 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Aug 8, 2015, 12:00 IST
ബോവിക്കാനം: (www.kasargodvartha.com 08/08/2015) മുളിയാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് ഗള്‍ഫുകാരന്റെ ഭാര്യയുടെ പരാതിയില്‍ തഹസില്‍ദാരടക്കം നാല് പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ബോവിക്കാനം ടൗണിലെ കണ്ണായ സര്‍ക്കാര്‍ സ്ഥലമായ 28 സെന്റ് സ്ഥലം വ്യാജപട്ടയം ഉണ്ടാക്കി വില്‍പന നടത്തിയെന്ന പരാതിയിലാണ് ബാലനടുക്കത്തെ അബ്ദുല്‍ ഗഫൂര്‍, 2005ലെ കാസര്‍കോട് തഹസില്‍ദാര്‍, അന്നത്തെ മുളിയാര്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മുളിയാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 297/1 ബിയില്‍പെട്ട 28 സെന്റ് സ്ഥലമാണ് വ്യാജപട്ടയമുണ്ടാക്കി വില്‍പന നടത്തിയത്. 2005ല്‍ കാസര്‍കോട് പള്ളം റോഡിലെ ബഹ്‌റൈനില്‍ ജോലിചെയ്യുന്ന നൗഷാദിന്റെ ഭാര്യ ബി.ആര്‍. ഷബാനയുടെ പേരില്‍ അബ്ദുല്‍ ഗഫൂറിന്റെ ബന്ധുവായ അബ്ദുല്ലയാണ് സ്ഥലം വില്‍പന നടത്തിയത്. 16.80 ലക്ഷം രൂപയ്ക്കാണ് സ്ഥലം നൗഷാദിന്റെ ഭാര്യ വാങ്ങിയിരുന്നത്. ഈസ്ഥലം ഈട് വെച്ച് ബാങ്ക് വായ്പ്പയ്ക്ക് രേഖകള്‍ തയ്യാറാക്കുന്നതിനിടയിലാണ് സ്ഥലത്തിന്റെ പട്ടയം വ്യാജമാണെന്ന് അറിഞ്ഞത്.
ഈസ്ഥലം നേരത്തെ അബ്ദുല്‍ ഗഫൂറിന്റെ കൈവശമായിരുന്നു. അബ്ദുല്‍ ഗഫൂറും താലൂക്ക് ഓഫീസറും വില്ലേജ് ഓഫീസറും അടക്കമുള്ളവര്‍ ഗൂഡാലോചന നടത്തിയാണ് വ്യാജപട്ടയം ഉണ്ടാക്കിയതെന്ന് കാണിച്ചാണ് നൗഷാദ് ജില്ലാ പോലീസിന് പരാതി നല്‍കിയത്. അബ്ദുല്‍ വ്യാജപട്ടയമുണ്ടാക്കി സ്വന്തമാക്കിയ 28 സെന്റ് സ്ഥലം ബന്ധുവായ അബ്ദുല്ലയ്ക്ക് കൈമാറുകയും പിന്നീട് നൗഷാദിന്റെ ഭാര്യയ്ക്ക് വില്‍പന നടത്തുകയുമായിരുന്നു.
മുളിയാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് നേരത്തെ ഗോവാ കരാറുകാരനടക്കമുള്ളവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. മുളിയാറില്‍ നിരവധിപേര്‍ക്ക് ഇത്തരത്തില്‍ വ്യാജപട്ടയമുണ്ടാക്കി ഭൂമികൈമാറിയിട്ടുണ്ടെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. വിജിലന്‍സും സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയടക്കം നിരവധി സര്‍ക്കാര്‍ ഭൂമികളാണ് വ്യാജപട്ടയമുണ്ടാക്കി പലരും സ്വന്തമാക്കിയിട്ടുള്ളത്.
Keywords: Fake Document, Bovikanam, Mulleria, Kasaragod, Kerala, Muliyar fake document: Case against 4.